പിഎം ഇന്ത്യ
ബാങ്കിങ്ങിതര ധനകാര്യ കമ്പനികളി(എന്‍.ബി.എഫ്.സി.)ല്‍ വിദേശനിക്ഷേപത്തിനുള്ള നിയന്ത്രണം പുതുക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
എന്‍.ബി.എഫ്.സികളിന്മേലുള്ള വിദേശ വിനിമയ നടത്തിപ്പ് (ഇന്ത്യക്കു പുറത്തുള്ളവര്‍ സെക്യൂരിറ്റി പുറത്തിറക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യല്‍) നിയന്ത്രണത്തില്‍ മാറ്റം വരുത്തുകവഴി ഏതെങ്കിലും സാമ്പത്തികമേഖലാ നിയന്ത്രണ
ഏജന്‍സികളു(ആര്‍.ബി.ഐ., സെബി, പി.എഫ്.ആര്‍.ഡി.എ. മുതലയാവ)ടെയോ ഗവണ്‍മെന്റ് ഏജന്‍സികളുടെയോ നിയന്ത്രണത്തിലുള്ള ‘മറ്റു സേവന മേഖലകളി’ല്‍ ഓട്ടോമാറ്റിക് റൂട്ടില്‍ വിദേശനിക്ഷേപം സാധ്യമാകും. നിയന്ത്രണ ഏജന്‍സികള്‍ക്കോ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കോ കീഴിലല്ലാത്ത ‘മറ്റു സാമ്പത്തിക സേവനങ്ങളി’ല്‍ വിദേശനിക്ഷേപം അപ്രൂവല്‍ റൂട്ടിലൂടെ സാധ്യമാകും.
കുറഞ്ഞ മൂലധനം സംബന്ധിച്ച വ്യവസ്ഥകള്‍ നിയന്ത്രണ ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ളതിനാല്‍ എഫ്.ഡി.ഐ. നയം പ്രകാരം നിര്‍ബന്ധിതമാക്കിയിട്ടുള്ള കുറഞ്ഞ മൂലധന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. ഇത് പ്രത്യക്ഷവിദേശ നിക്ഷേപം വര്‍ധിക്കാനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിതമാകാനും സഹായകമാകും. ഇതു കേവലം ഏതെങ്കിലും സംസ്ഥാനത്തോ ജില്ലകളിലോ അല്ല രാജ്യത്താകമാനം പ്രകടമാകുകയും ചെയ്യും.