Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുസ്ഥിരമായ പരിഷ്കാരങ്ങളിലൂടെയും നിക്ഷേപങ്ങളിലൂടെയും രൂപപ്പെടുന്ന വികസിത ഭാരതം 2047-ലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാന മേഖലകളിലെ സുസ്ഥിരമായ പരിഷ്കാരങ്ങളിലൂടെയും നിക്ഷേപങ്ങളിലൂടെയും വികസിത ഭാരതം 2047-ലേക്കുള്ള ഇന്ത്യയുടെ യാത്ര എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് വ്യക്തമാക്കുന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) പ്രസിഡന്റ് ശ്രീ ആർ മുകുന്ദന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

അടിസ്ഥാന സൗകര്യ നിക്ഷേപം, ജി.എസ്.ടി (GST), ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ , കോർപ്പറേറ്റ് നികുതി പരിഷ്കാരങ്ങൾ, പി.എൽ.ഐ (PLI) പദ്ധതികൾ, വ്യാപാര കരാറുകൾ എന്നിവയിലൂടെ രൂപപ്പെടുത്തിയ അടിത്തറകളെ ശ്രീ മുകുന്ദൻ എടുത്തുപറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെ ശാശ്വതമായ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനായി ഗവൺമെന്റും  വ്യവസായ മേഖലയും ‘ടീം ഭാരത്’ (Team Bharat) ആയി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ ൽ കുറിച്ചു:

“പ്രധാന മേഖലകളിലെ സുസ്ഥിരമായ പരിഷ്കാരങ്ങളിലൂടെയും നിക്ഷേപങ്ങളിലൂടെയും വികസിത ഭാരതം 2047-ലേക്കുള്ള ഇന്ത്യയുടെ യാത്ര രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അടിസ്ഥാന സൗകര്യ നിക്ഷേപം, ജി.എസ്.ടി (GST), ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ , കോർപ്പറേറ്റ് നികുതി പരിഷ്കാരങ്ങൾ, പി.എൽ.ഐ (PLI) പദ്ധതികൾ, വ്യാപാര കരാറുകൾ എന്നിവയിലൂടെ രൂപപ്പെടുത്തിയ അടിത്തറകളെക്കുറിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) പ്രസിഡന്റ് ആർ മുകുന്ദൻ എഴുതുന്നു.

ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെ ശാശ്വതമായ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനായി ഗവൺമെന്റും  വ്യവസായ മേഖലയും ‘ടീം ഭാരത്’ (Team Bharat) ആയി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറയുന്നു.”

https://www.business-standard.com/opinion/columns/the-article-a-cii-president-will-write-in-2047-a-roadmap-for-industry-126112401097_1.html”

***

SK