Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ ഇന്ത്യാ- തായ്‌പേയി സഹകരണത്തിന് ധാരണാപത്രം


ഇന്ത്യയും- തായ്‌പേയിയും തമ്മില്‍ സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. തായ്‌പേയിലുള്ള
ഇന്ത്യാ- തായ്‌പേയി അസോസിയേഷനും, ഇന്ത്യയിലുള്ള തായ്‌പേയി സാമ്പത്തിക സാംസ്‌കാരിക കേന്ദ്രവും തമ്മിലാവും ധാരണാപത്രം ഒപ്പിടുക

സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ രംഗത്തു ഇരുരാജ്യങ്ങളിലും നടക്കുന്ന വ്യാപാരമേളകളില്‍ വ്യാപാര പ്രതിനിധി സംഘങ്ങളെ പങ്കെടുപ്പിക്കാനും, സംയുക്ത സംരംഭങ്ങള്‍, സാങ്കതിക കൈമാറ്റം തുടങ്ങിയവ സാധ്യമാക്കാനും ലക്ഷ്യമിടുന്നതാണ് ധാരണാപത്രം.