Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂപ്പര്‍ ഫോസ്‌ഫേറ്റ് യൂണിറ്റുകള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിനുള്ള മാനദദണ്ഡം പുതുക്കി


രാസവളമേഖലയിലെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ന്യൂട്രിയന്റ് ബേസ്ഡ് സബ്‌സിഡി (എ.ബി.എസ്) പദ്ധതി പ്രകാരം സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് ( എസ്.എസ്.പി. )യൂണിറ്റുകള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിനുള്ള മാനദണ്ഡമായ കുറഞ്ഞ ശേഷി വിനിയോഗം എടുത്ത് കളയാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് ഉടന്‍ പ്രാബല്യമുണ്ടായിരിക്കും. 2015 ലെ പുതിയ യൂറിയ നയത്തിന് അനുസൃതമായിട്ടാണിത്. യൂറിയ ഉല്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 17 ലക്ഷം മെട്രിക്ക് ടണ്ണിന്റെ അധിക ഉല്പാദനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എസ്.എസ്.പി. എന്ന ബഹു പോഷക വളത്തില്‍ 16% ഫോസ്‌ഫേറ്റ് , 11% സള്‍ഫര്‍, 16% കാല്‍സിയം എന്നിവ അടങ്ങിയതാണ്. ഉല്പാദന പ്രക്രിയയിലെ ചെലവ് കുറവ് മൂലം രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന രാസവളമാണിത്. എണ്ണക്കുരുക്കള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറി, കരിമ്പ് എന്നീ വിളകള്‍ക്ക് ഇത് ഫലപ്രദമാണ്.