Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂറത്ത്, ദമൻ സന്ദർശനങ്ങളുടെ പ്രസക്ത വിവരങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  കഴിഞ്ഞ ദിവസങ്ങളിലെ തന്റെ സൂറത്ത്, ദമൻ സന്ദർശനങ്ങളുടെ പ്രസക്ത വിവരങ്ങൾ പങ്കുവെച്ചു. സൂറത്തിലെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയെ ശക്തവും സ്വാശ്രയവുമാക്കുന്നതിനുള്ള പ്രതിബദ്ധത ഈ ഊർജ്ജസ്വലമായ നഗരത്തിൽ നിന്ന് രാഷ്ട്രം കൂട്ടായി ആവർത്തിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ദമനിൽ ഉദ്ഘാടനം ചെയ്ത വികസന പ്രവർത്തനങ്ങൾ ജനജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. സന്ദർശന വേളയിൽ നടന്ന വിവിധ പരിപാടികളുടെ പ്രധാന ദൃശ്യങ്ങളും വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“കഴിഞ്ഞ ദിവസം സൂറത്തിലെ ജനങ്ങൾക്കിടയിൽ ചെലവഴിക്കാൻ സാധിച്ചത് വളരെ സന്തോഷം നൽകുന്നതായിരുന്നു. ഈ ഊർജ്ജസ്വലമായ നഗരത്തിൽ വെച്ച് ഇന്ത്യയെ ശക്തവും സ്വയംപര്യാപ്തവുമാക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നാം കൂട്ടായി ആവർത്തിച്ചു.”

” കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വികസന പ്രവർത്തനങ്ങൾ ദമനിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.  പരിപാടികളിൽ നിന്നുള്ള ചില പ്രധാന വിവരങ്ങൾ ഇതാ…”

-NK-