Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൂറത്ത് മാരത്തോണിന് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പ്രസക്ത ഭാഗങ്ങള്‍

എന്തെങ്കിലും നേടണമെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ ഒരു ശക്തിക്കും അവരെ തടയാനാവില്ല. ഇതാണ് ജനങ്ങളുടെ ശക്തി. ഒരു രാജ്യവും നേതാക്കളാലോ, ഗവണ്‍മെന്‍റുകളാലോ അല്ല സൃഷ്ടിക്കപ്പെടുന്നത്. ജനങ്ങളുടെ ശക്തിയാണ് ഒരു രാഷ്ട്രത്തെ നിര്‍മ്മിക്കുന്നത്.

അഴിമതിയും, ജാതി, വര്‍ഗ്ഗീയ രാഷ്ട്രീയവും ഇല്ലാത്ത ഒരു നവ ഇന്ത്യയെ നമുക്ക് സൃഷ്ടിക്കണം. ഓരോ പൗരനും ശാക്തീകരിക്കപ്പെട്ട ഒരു ഇന്ത്യയെ നമുക്ക് നിര്‍മ്മിക്കണം.

സൂറത്ത് നഗരം അസാമാന്യ നിശ്ചയദാര്‍ഢ്യത്താല്‍ അനുഗ്രഹീതമാണ്. ഒരുമയില്‍ വിശ്വസിക്കുന്ന ഒരു നഗരമാണിത്. ഇക്കൊല്ലം ജൂണില്‍ വരാന്‍ പോകുന്ന യോഗാ ദിനത്തിലും, ഓക്ടോബറിലെ “ഐക്യത്തിനായുള്ള ഓട്ടത്തിലും” സജീവമായി പങ്കെടുക്കണമെന്ന് ഞാന്‍ സുറത്തിലെ പൗരന്മാരെ ആഹ്വാനം ചെയ്യുന്നു.

അത്തരം മാരത്തോണുകള്‍ ജനങ്ങളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കും. സ്പോര്‍ട്സിനെ സ്വീകരിക്കാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നതോടൊപ്പം അത് കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ചേതനയെ വര്‍ദ്ധിപ്പിക്കും.

ഒരു നവ ഇന്ത്യ സൃഷ്ടിക്കുകയെന്നത് നമ്മുടെ ദൗത്യമാണ്. ഇന്ത്യയുടെ സ്വാതന്ത്രത്തിനായി ജീവാര്‍‌പ്പണം ചെയ്ത നമ്മുടെ വിശ്രുതരായ സ്ത്രീ പുരുഷന്‍മാരോടുള്ള ഏറ്റവും മികച്ച ശ്രദ്ധാഞ്ജലിയായിരിക്കുമത്.