Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെക്രട്ടറിമാരുടെ ആദ്യ സംഘം പ്രധാനമന്ത്രിയ്ക്ക് ആശയങ്ങളും അഭിപ്രായങ്ങളും കൈമാറി.

സെക്രട്ടറിമാരുടെ ആദ്യ സംഘം പ്രധാനമന്ത്രിയ്ക്ക് ആശയങ്ങളും അഭിപ്രായങ്ങളും കൈമാറി.


ഊര്‍ജ്ജ സംരക്ഷണവും കാര്യക്ഷമതയും സംബന്ധിച്ച ആശയങ്ങളും നിര്‍ദ്ദേശങ്ങളും സെക്രട്ടറിമാരുടെ സംഘം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിന്റെ ഭാഗമായി ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് രൂപീകരിച്ച സക്രട്ടറിമാരുടെ എട്ട് സംഘങ്ങളില്‍ ആദ്യത്തേതാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ ശ്രീ.രാജ്‌നാഥ് സിംഗ്, ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി, ശ്രീമതി. സുഷമാ സ്വരാജ്, നിതി അയോഗ് ചെയര്‍മാന്‍ ശ്രീ. അരവിന്ദ് പനഗാരിയ. വിവിധ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ അവതരണം വീക്ഷിച്ചു. അവതരണവേളയിലും തുടര്‍ന്നും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. അവതരണത്തെ പ്രശംസിച്ച്‌കൊണ്ട് താന്‍ കരുതിയതിലും നേരത്തെ സെക്രട്ടറിമാര്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. സെക്രട്ടറിമാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.