Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെക്രട്ടറിമാരുടെ രണ്ടു സംഘം പ്രധാനമന്ത്രിക്കു മുന്നില്‍ ആശയങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചു

സെക്രട്ടറിമാരുടെ രണ്ടു സംഘം പ്രധാനമന്ത്രിക്കു മുന്നില്‍ ആശയങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചു


ഭരണത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കുതകുന്ന ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് സെക്രട്ടറിമാരുടെ രണ്ടു സംഘങ്ങള്‍ ആശയങ്ങളും അഭിപ്രായങ്ങളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുമ്പാകെ സമര്‍പ്പിച്ചു.

പുതിയ ബജറ്റിംങ് രീതിയും ഫലപ്രദമായി നടപ്പാക്കലും, സ്വച്ഛ്ഭാരതും ഗംഗ പുനരുജ്ജീവിപ്പിക്കലും എന്നീ വിഷയങ്ങളെക്കുറിച്ചാണ് ആശയങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കപ്പെട്ടത്.

കേന്ദ്രമന്ത്രിമാരായ ശ്രീ. രാജ്‌നാഥ് സിംങ്, ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി, ശ്രീമതി സുഷമ സ്വരാജ്, ശ്രീ. നിതിന്‍ ഗഡ്കരി, ശ്രീ. മനോഹര്‍ പരീക്കര്‍ എന്നിവരും എല്ലാ കേന്ദ്രഗവണ്‍മെന്റ് സെക്രട്ടറിമാരും സന്നിഹിതരായിരുന്നു.

ആശയാവതരണത്തിനിടയിലും അവതരണശേഷവും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ, പങ്കെടുത്തവരില്‍ പലരും ചോദ്യങ്ങള്‍ ഉന്നയിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

നേരത്തേ, ജനുവരി 12ന് ഊര്‍ജസംരക്ഷണം, പ്രവര്‍ത്തനക്ഷമത എന്നീ വിഷയങ്ങളെക്കുറിച്ച് ആദ്യത്തെ ഗ്രൂപ്പിന്റെ അവതരണം നടന്നിരുന്നു.