പിഎം ഇന്ത്യ
നാഗാലാന്ഡ് സംസ്ഥാനത്തെ സി.എ.യു. ഇംഫാലിന്റെ അധികാരപരിധിയില് കൊണ്ടുവരുന്നതിനായി സെന്ട്രല് അഗ്രിക്കള്ച്ചറല് യൂനിവേഴ്സിറ്റ് ആക്റ്റ് (സി.എ.യു.) 1992ല് ഭേദഗതി വരുത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി.
സി.എ.യു. ഇംഫാലിന്റെ അധികാരപരിധിയില് നാഗാലാന്ഡ് പെടുത്തുന്നതോടെ സംസ്ഥാനത്തെ കോളജ് ഓഫ് വെറ്ററിനറി സയന്സസ് മൃഗസംരക്ഷണരംഗത്ത് അനിവാര്യമായ വൈദഗ്ധ്യമുള്ള മനുഷ്യവിഭവം ലഭ്യമാക്കും. ഇത് ഈ മേഖലയുടെ സാമൂഹിക, സാമ്പത്തിക വളര്ച്ച സുസാധ്യമാക്കും. കോളജ് പുതിയ സാങ്കേതികവിദ്യ കര്ഷകര്ക്കു പരിചയപ്പെടുത്തുന്നതോടെ മൃഗങ്ങളെ വളര്ത്തുന്നതു കൂടുതല് ഉല്പാദനക്ഷമമായിത്തീരുകയും ചെയ്യും.
വടക്കുകിഴക്കന് മേഖലയെ ആകെ ഉദ്ദേശിച്ചു സ്ഥാപിച്ചിട്ടുള്ള സി.എ.യു. മണിപ്പൂരിനെക്കൊണ്ടു നേട്ടമുണ്ടാക്കുന്നതിനു നാഗാലാന്ഡിനു സഹായകമാകും ഭേദഗതി.