Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെസ്സ് തുക വിനിയോഗിക്കുന്നതിന് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസത്തിനായി കോര്‍പസ് ഫണ്ട് രൂപീകരിക്കാന്‍ കേന്ദ്രമന്ത്രിസഭാ അനുമതി


സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ സെസ് തുക വിനിയോഗിക്കുന്നതിന് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസത്തിനായി ‘മധ്യമിക് ആന്‍ഡ് ഉച്ഛതര്‍ ശിക്ഷാ കോശ്’ (മസ്‌ക്) എന്ന പേരില്‍ ലാപ്‌സായിപ്പോകാത്ത കോര്‍പസ് ഫണ്ട് രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

മസ്‌കില്‍നിന്നു ലഭിക്കുന്ന തുക രാജ്യത്താകമാനമുള്ള സെക്കന്‍ഡറി, ഉന്നതപഠന വിദ്യാര്‍ഥികള്‍ക്കു ഗുണകരമായ പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയില്‍ ആരംഭിക്കുന്നതിനാണ് ഉപയോഗപ്പെടുത്തുക.
ഈ ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭ താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൂടി കൈക്കൊണ്ടു:

(1) മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനു കീഴിലായിരിക്കും ഈ ഫണ്ട്.
(2) സെസ്സില്‍നിന്നു ലഭിക്കുന്ന തുക സെക്കന്‍ഡറി, ഉന്നത വിദ്യാഭാസ രംഗങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തും.
(3) സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷരത വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ പൊതു ബജറ്റില്‍നിന്നു നീക്കിവെക്കുന്ന തുയയായിരിക്കും ഉപയോഗപ്പെടുത്തുക. ഇതു വിനിയോഗിച്ചു തീരുമ്പോള്‍ മാത്രമേ ‘മസ്‌ക്’ ഫണ്ട് ഉപയോഗപ്പെടുത്തൂ.
(4) പബ്ലിക് അക്കൗണ്‍സ് ഓഫ് ഇന്ത്യയുടെ പലിശരഹിത വിഭാഗത്തില്‍ കരുതല്‍ധനമായാണു ‘മസ്‌ക്’ നിലനിര്‍ത്തുക.
ഫണ്ട് ഓരോ സാമ്പത്തിക വര്‍ഷവും അവസാനിക്കുമ്പോള്‍ നഷ്ടമാകില്ലെന്നതിനപ്പുറം സെക്കന്‍ഡറി, ഉന്നത പഠനസൗകര്യങ്ങള്‍ കൂടുതല്‍ പേര്‍ക്കു ലഭിക്കുമെന്നതാണ് പ്രധാന ഗുണം.

സവിശേഷതകള്‍:
1. നിര്‍ദേശിക്കപ്പെട്ട നോണ്‍-ലാപ്‌സബളിള്‍ ഫണ്ട് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ മേഖലകളുടെ വികസനത്തിനാണ് ഉപയോഗപ്പെടുത്തുക.
2. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പദ്ധതിക്കും മറ്റ് അംഗീകൃത പദ്ധതികളായ നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കും സെക്കന്‍ഡറി പഠനം നേടുന്ന വിദ്യാര്‍ഥിനികള്‍ക്കു പ്രോത്സാഹനം നല്‍കുന്നതിനായുള്ള ദേശീയ പദ്ധതിക്കും ഫണ്ട് ഉപയോഗപ്പെടുത്താന്‍ മനുഷ്യവിഭവശേഷി മന്ത്രാലയം ലക്ഷ്യംവെക്കുന്നു.
3. ഉന്നതവിദ്യാഭ്യാസ രംഗത്തു ഫണ്ട് ഉപയോഗപ്പെടുത്തുക ഗ്യാരണ്ടി ഫണ്ടുകള്‍, കോളജ്-സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കല്‍ എന്നിവയിലേക്കു വിഹിതം നല്‍കാനും പ്രാബല്യത്തിലുള്ള പലിശസബ്‌സിഡിക്കു വേണ്ടിയും രാഷ്ട്രീയ ഉച്ഛതര്‍ ശിക്ഷാ അഭിയാനുവേണ്ടിയും ബ്ലോക്ക് ഗ്രാന്റില്‍നിന്നു സ്ഥാപനങ്ങള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കാനും അധ്യാപകര്‍ക്കും പരിശീലനത്തിനുമായുള്ള ദേശീയ മിഷന്റെ ആവശ്യങ്ങള്‍ക്കും ആയിരിക്കും. ആവശ്യകതയും നിശ്ചയിക്കപ്പെട്ട നടപടിക്രമവും അനുസരിച്ച് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ ഏതു പദ്ധതിക്കും ഫണ്ട് അനുവദിക്കാന്‍ മനുഷ്യവിഭവ ശേഷി മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.
സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസരംഗത്ത് ആവശ്യമായ സൗകര്യമൊരുക്കുന്നതിനാണ് ഇതിനായി സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെസ്സില്‍നിന്നുള്ള വരുമാനം നിലവിലുള്ള രീതിയില്‍ പ്രാരംഭിക് ശിക്ഷാ കോശ് പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷതര വകുപ്പിന്റെ സര്‍വശിക്ഷാ അഭിയാന്‍, ഉച്ചഭക്ഷണ പദ്ധതി എന്നീ പദ്ധതികള്‍ക്കായി ഉപയോഗപ്പടുത്തുന്ന രീതി തുടരും.