Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ പവൻ ചന്ദന, നാഗ ഭരത് ഡാക്ക എന്നിവരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി


സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ പവൻ ചന്ദന, നാഗ ഭരത് ഡാക്ക എന്നിവരുമായി വളരെ മികച്ച ആശയവിനിമയം നടത്തിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

മറ്റു നിരവധി രസകരമായ വിഷയങ്ങൾക്കും പുറമേ വിക്രം-1 ന്റെ വിജയവും സ്വാഭാവികമായും അവരുടെ ചർച്ചയിൽ ശ്രദ്ധേയമായി ഇടംപിടിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള അവരുടെ യാത്രയെക്കുറിച്ചും ഭാവിയിലേക്കുള്ള ഉൾക്കാഴ്ചകളെക്കുറിച്ചും കേൾക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

അവരുടെ ഊർജ്ജവും ലക്ഷ്യബോധവും ശുഭപ്രാപ്തിവിശ്വാസവും നമ്മുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ ഊർജ്ജസ്വലമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവിച്ച ശ്രീ മോദി മുഴുവൻ സ്‌കൈറൂട്ട് ടീമിനും തൻ്റെ ആശംസകൾ അറിയിച്ചു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ പവൻ ചന്ദന, നാഗ ഭരത് ഡാക്ക എന്നിവരുമായുള്ള ഒരു മികച്ച ആശയവിനിമയം.

മറ്റു നിരവധി രസകരമായ വിഷയങ്ങൾക്കും പുറമേ വിക്രം-1 ന്റെ വിജയവും സ്വാഭാവികമായും ഞങ്ങളുടെ ചർച്ചയിൽ ശ്രദ്ധേയമായി ഇടംപിടിച്ചു. ഇതുവരെയുള്ള അവരുടെ യാത്രയെക്കുറിച്ചും ഭാവിയിലേക്കുള്ള അവരുടെ ഉൾക്കാഴ്ചകളെക്കുറിച്ചും കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവരുടെ ഊർജ്ജവും ലക്ഷ്യബോധവും ശുഭപ്രാപ്തിവിശ്വാസവും നമ്മുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ ഊർജ്ജസ്വലമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
മുഴുവൻ സ്‌കൈറൂട്ട് ടീമിനും ആശംസകൾ.”

***

NK