Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്ഥിര പരിശീലനത്തിലൂടെ വളർച്ച കൈവരിക്കുന്നതിൽ ശ്രദ്ധയുടെയും ഇച്ഛാശക്തിയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ശ്രദ്ധയും ഇച്ഛാശക്തിയും മെച്ചപ്പെടുത്തുന്നതിൽ നിത്യേനയുള്ള പരിശീലനത്തിന്റെയും അർപ്പണബോധത്തോടെയുള്ള പരിശ്രമങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“एकाग्रताथ सङ्कल्पः स्नायुवद्‌ वर्द्धनक्षमौ।

नित्याभ्यासप्रयोगाभ्यामधिकाधिकमृध्यतः॥”

“ശ്രദ്ധയും ഇച്ഛാശക്തിയും നമ്മുടെ നാഡീവ്യൂഹം പോലെയാണ്. പതിവായ പരിശീലനത്തിലൂടെയും ശരിയായ പരിശ്രമങ്ങളിലൂടെയും അവ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയും. കാലക്രമേണ ഇവ രണ്ടും കൂടുതൽ ശക്തവും ഫലപ്രദവുമായി തീരുന്നു.”

***

SK