Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം


വിദേശ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ഡെപ്പോസിറ്ററി, ബാങ്കിംഗ് കമ്പനി, ഇന്‍ഷുറന്‍സ് കമ്പനി, കമ്മോഡിറ്റി ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ച് എന്നിവയ്ക്ക് രാജ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഓഹരി സ്വന്തമാക്കുന്നതിനുള്ള പരിധി (ഫോറിന്‍ ഷെയര്‍ ഹോള്‍ഡിംഗ് ലിമിറ്റ്) 5 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് സെക്കന്‍ഡറി വിപണിയില്‍നിന്നല്ലാതെ നേരിട്ട് ഓഹരികള്‍ സ്വന്തമാക്കാന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.

ആധുനിക സാങ്കേതിക വിദ്യകളും ഏറ്റവും മികച്ച പ്രവര്‍ത്തനരീതികളും സ്വായത്തമാക്കാന്‍ ഈ തീരുമാനം ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ സഹായിക്കും. ഇന്ത്യന്‍ മൂലധന വിപണിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഇത് കരുത്തേകും.

2016-17 പൊതു ബജറ്റില്‍ ധനമന്ത്രി ശ്രീ.അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഈ തീരുമാനം.