Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗഹാർദ്ദത്തിനും പരസ്പര ധാരണയ്ക്കും ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


സൗഹാർദ്ദം, പരസ്പര ധാരണ, മമത എന്നിവയുടെ കാലാതീതമായ ജ്ഞാനം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

“सहृदयं सांमनस्यमविद्वेषं कृणोमि वः।

अन्यो अन्यमभि हर्यत वत्सं जातमिवाघ्न्या॥”

വിദ്വേഷമില്ലാത്ത ഏകീകൃതമായ മനസ്സും ഹൃദയവും വളർത്തിയെടുക്കാനും ഒരു പശു തന്റെ പുതുതായി ജനിച്ച കിടാവിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന അതേ മമതയോടും ആർദ്രതയോടും കൂടി പരസ്പരം പരിചരിക്കാനും സ്നേഹിക്കാനും ഇത് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

सहृदयं सांमनस्यमविद्वेषं कृणोमि वः।

अन्यो अन्यमभि हर्यत वत्सं जातमिवाघ्न्या॥

***

SK