Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹരിയാന സ്വര്‍ണജയന്തി ആഘോഷ ഉദ്ഘാടനച്ചടങ്ങിനു പ്രധാനമന്ത്രിയെത്തി

ഹരിയാന സ്വര്‍ണജയന്തി ആഘോഷ ഉദ്ഘാടനച്ചടങ്ങിനു പ്രധാനമന്ത്രിയെത്തി

ഹരിയാന സ്വര്‍ണജയന്തി ആഘോഷ ഉദ്ഘാടനച്ചടങ്ങിനു പ്രധാനമന്ത്രിയെത്തി


ഗുരുഗ്രാമത്തില്‍ നടന്ന ഹരിയാന സ്വര്‍ണജയന്തി ആഘോഷ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

ഹരിയാന രൂപീകൃതമായ കാലഘട്ടത്തെക്കുറിച്ചും എന്തൊക്കെ ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ടത് എന്നതിനെക്കുറിച്ചും പിന്‍തിരിഞ്ഞു നോക്കാനുള്ള അവസരമാണിതെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ചെറു സംസ്ഥാനമാണെങ്കിലും പല മേഖലകളിലായി ഹരിയാന നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ കര്‍ഷകര്‍ മാത്രമേ ഉള്ളൂ എന്ന ധാരണ തെറ്റാണെന്നും വന്‍ വിജയമുണ്ടാക്കിയ വാണിജ്യപ്രമുഖരും സംസ്ഥാനത്തുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

സൈനിക സേവനം അനുഷ്ഠിക്കുക വഴി രാജ്യത്തിനായി ജീവന്‍ കൊടുക്കാന്‍ തയ്യാറായിട്ടുള്ളവരാണു ഹരിയാനക്കാരെന്നും അദ്ദേഹം പറഞ്ഞു.

ഇത്ര വൈശിഷ്ട്യമേറിയ സംസ്ഥാനത്തു ഭ്രൂണഹത്യ ഉണ്ടാകരുതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇതൊഴിവാക്കാന്‍ ഹരിയാന ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. പെണ്‍കുട്ടികളെ സംരക്ഷിക്കുമെന്ന് ഓരോ ഹരിയാനക്കാരനും പ്രതിജ്ഞയെടുക്കട്ടെ എന്നു പ്രധാനമന്ത്രി പറഞ്ഞു.
ഈ സുവര്‍ണജയന്തി വര്‍ഷത്തില്‍ ഹരിയാനയെ സമ്പൂര്‍ണ പൊതുസ്ഥല വിസര്‍ജന മുക്ത സംസ്ഥാനമാക്കി മാറ്റാന്‍ ജനങ്ങള്‍ ശ്രമിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

പരിവര്‍ത്തനത്തിന്റെ തുടക്കം ഗ്രാമങ്ങളിലാകട്ടെ എന്നും അതു ഹരിയാനയുടെ വികസനത്തിന് ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.