പിഎം ഇന്ത്യ
സത്യത്തോടും നീതിയോടുമുള്ള ഹസ്രത് ഇമാം ഹുസൈന്റെ (AS) അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും അദ്ദേഹത്തിന്റെ നിത്യസ്മരണീയമായ ത്യാഗവും അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇമാം ഹുസൈന്റെ ജീവിതവും രക്തസാക്ഷിത്വവും ധീരതയുടെയും ദൃഢവിശ്വാസത്തിന്റെയും കരുത്തിന്റെ ശാശ്വതമായ ഓർമപ്പെടുത്തലായി നിലകൊള്ളുന്നുവെന്നു ശ്രീ മോദി കുറിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“സത്യത്തിന്റെയും നീതിയുടെയും പാതയിൽ ഉറച്ചുനിൽക്കാൻ ഹസ്രത് ഇമാം ഹുസൈന്റെ (AS) ത്യാഗം ഇന്നും ഒട്ടേറെ വ്യക്തികൾക്കു പ്രചോദനമേകുന്നു. ധീരതയുടെയും ദൃഢവിശ്വാസത്തിന്റെയും ശാശ്വതമായ കരുത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണിത്.”
The sacrifice of Hazrat Imam Hussain (AS) continues to inspire many people to remain steadfast in the pursuit of truth and justice. It is also a reminder of the enduring power of courage and conviction.
— Narendra Modi (@narendramodi) June 26, 2026
****
-SK-