Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൈദരാബാദില്‍ സി.ഐ.ആര്‍.ഡി.എ.പി. കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


ഏഷ്യാ-പസഫിക് സമഗ്ര ഗ്രാമവികസന കേന്ദ്ര(സി.ഐ.ആര്‍.ഡി.പി.)ത്തിന്റെ ഓഫീസ് ഹൈദരാബാദിലെ ഗ്രാമവികസനത്തിനും പഞ്ചായത്തീരാജിനുമായുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടി(എന്‍.ഐ.ആര്‍.ഡി. ആന്‍ഡ് പി.ആര്‍.)ല്‍ സ്ഥാപിക്കുന്നതിനായി ഗ്രാമവികസന മന്ത്രാലയവും സി.ഐ.ആര്‍.ഡി.എ.പിയും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഇതു വഴി ഗ്രാമവികസന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.ആര്‍.ഡി. ആന്‍ഡ് പി.ആറിനു ലഭിക്കും. സി.ഐ.ആര്‍.ഡി.പിയില്‍ അംഗത്വമുള്ള രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും എന്‍.ഐ.ആര്‍.ഡി. ആന്‍ഡ് പി.ആറിന് ഇതു സഹായകമാകും.

ഇത്തരം രാഷ്ട്രങ്ങളിലേക്കും തിരിച്ചുമുള്ള സന്ദര്‍ശന പദ്ധതികളില്‍നിന്നു നേട്ടമുണ്ടാക്കാന്‍ എന്‍.ഐ.ആര്‍.ഡി. ആന്‍ഡ് പി.ആറിനു സാധിക്കുകയും ചെയ്യും.

അംഗരാഷ്ട്രങ്ങളിലെ സമഗ്ര ഗ്രാമവികസനവും അതില്‍ വിശേഷിച്ച് ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളും യാഥാര്‍ഥ്യമാക്കുക എന്നതിനാണ് സി.ഐ.ആര്‍.ഡി.പി. പ്രാധാന്യം കല്‍പിക്കുന്നത്.

*****