Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹോങ്ക് കോങ് സ്‌പെഷ്യല്‍ അഡ്മിനിട്രേറ്റീവ് റീജിയന്‍ സിഇഒ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

ഹോങ്ക് കോങ് സ്‌പെഷ്യല്‍ അഡ്മിനിട്രേറ്റീവ് റീജിയന്‍ സിഇഒ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.


ഹോങ്ക് കോങ് പ്രത്യേക ഭരണമേഖല (എസ്.എ.ആര്‍) യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. സി.വൈ.ല്യുംഗ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രിയെ ശ്രീ.നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇന്ത്യയിലേയ്ക്കുള്ള ആദ്യ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ശ്രീ. ല്യുംഗിനെ സ്വാഗതം ചെയ്തു. ഇന്ത്യയും ഹോങ്ക് കോങും തമ്മില്‍ കൂടുതല്‍ വര്‍ദ്ധിച്ച വ്യാപാരത്തിനും നിക്ഷേപത്തിനും വിനോദ സഞ്ചാര ബന്ധത്തിനും ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഹോങ്ക് കോങ് ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് ഇന്ത്യയോടുള്ള പ്രത്യേക താല്‍പര്യത്തെ കുറിച്ച് ശ്രീ.ല്യുംഗ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക സേവനമേഖലകളിലുള്‍പ്പെടെ ഉഭയകക്ഷി സാമ്പത്തിക സഹകരണവും വിദ്യാഭ്യാസ മേഖലയിലെ സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രിയും ശ്രീ. ല്യുംഗും തമ്മില്‍ ധാരണയായി.