പിഎം ഇന്ത്യ
പൊതു, സ്വകാര്യ പങ്കാളിത്തത്തിനായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി. പി.പി.പി.) ബില്‍ അവതരിപ്പിക്കുന്നതിനും 15 ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തിനു നിയമപരമായ അംഗീകാരം നല്‍കുന്നതിനും തങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി യോഗ്യത നല്‍കുന്നതിന് ഈ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ബില്‍ നിമിത്തം കേന്ദ്ര ഗവണ്‍മെന്റിനു പ്രത്യേക സാമ്പത്തിക ഭാരം ഉണ്ടാവില്ല.
ബില്‍ പ്രകാരം ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കപ്പെടുന്ന കേന്ദ്രങ്ങള്‍ക്ക് തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ബി.ടെക്, എം.ടെക്, പിഎച്ച്.ഡി. ബിരുദങ്ങള്‍ നല്‍കാന്‍ സാധിക്കും. ഇതു വിദ്യാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുകയും കഴിവുള്ള കൂടുതല്‍ പേര്‍ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കു മുന്നോട്ടുവരുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.