പിഎം ഇന്ത്യ
2014 ലെ റെയില്‍വെ കണ്‍വെന്‍ഷന്‍ സമിതിയുടെ ശുപാര്‍ശകള്‍ സ്വീകരിക്കുന്നതിനുള്ള പ്രമേയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കുന്നതിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
പൊതു വരുമാനത്തിലേയ്ക്ക് റെയില്‍വേ നല്‍കേണ്ട ഡിവിഡന്റ് 2016- 17 വര്‍ഷത്തില്‍ ഒറ്റ പ്രാവശ്യത്തേയ്ക്ക് വേണ്ടന്ന് വയ്ക്കുന്നതിനുള്ള ശുപാര്‍ശ അംഗീകരിക്കാന്‍ വേണ്ടിയാണിത്.