പിഎം ഇന്ത്യ
”ടൈംസ് നൗ” ഏര്‍പ്പെടുത്തിയ വിസ്മയിപ്പിച്ച ഇന്ത്യക്കാര്‍ക്കായുള്ള ഇക്കൊല്ലത്തെ പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്തു. വിപത്തുകളെ നേരിട്ട് കൊണ്ട് വന്‍ നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതാണ് ഈ പുരസ്‌കാരം.
തദവസരത്തില്‍ സംസാരിക്കവെ, പുരസ്‌ക്കാര ജേതാക്കളായവരുടെ ജീവിതം വജ്രത്തെപ്പോലെ കൊടിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ മിക്ക ആഖ്യാനങ്ങളും അധികാര സ്ഥാനങ്ങളിലുള്ളവരെയോ, ഭരണവര്‍ഗ്ഗത്തെയോ കേന്ദ്രീകരിച്ചുള്ളവയാണെന്നുള്ളത് ഖേദകരമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിരവധി പ്രതിബന്ധങ്ങളും വിപത്തുകളും നേരിട്ട് കൊണ്ട് മഹത്തായ ലക്ഷ്യങ്ങള്‍ നേടിയവരോ, സമൂഹത്തെ സേവിച്ചവരോ അപൂര്‍വ്വമായി മാത്രമേ അംഗീകരിക്കപ്പെടുകയോ, ആദരിക്കപ്പെടുകയോ ചെയ്യുന്നുള്ളു. ഇന്ത്യയില്‍ ഇന്ന് നൂറുകണക്കിന് കുട്ടികളെ സമൂഹത്തിലെ ഉത്തരവാദപ്പെട്ട അംഗങ്ങളാക്കുന്നതിന് പ്രചോദനമേകിയ ഒരു അധ്യാപകന്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാതെയോ അറിയപ്പെടാതെയോ പോകാറുണ്ട്. അതേ സമയം താരതമ്യേന താഴ്ന്ന സ്ഥാനത്തുള്ള രാഷ്ട്രീയക്കാര്‍ കൊണ്ടാടപ്പെടാറുമുണ്ട്.
വ്യക്തിപരമായ കഷ്ടപ്പാടുകളോ, പ്രയാസമേറിയ സാഹചര്യങ്ങളോ മറികടന്ന് സമൂഹത്തില്‍ സംഭാവനകള്‍ നല്‍കിയവരാണ് ലോകമെങ്ങും വിജയം നേടിയവരെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ചരിത്രത്തെയും പുരാണങ്ങളെയും പരാമര്‍ശിച്ച് കൊണ്ട് പ്രധാനമന്ത്രി രാമായണത്തിലെയും മഹാഭാരതത്തിലെയും നിരവധി ഭാഗങ്ങള്‍ എടുത്തു പരഞ്ഞു. പഞ്ച് പ്യാരാസിനെയും, ഛത്രപതി ശിവജിയുടെ സേനയിലെ ധീരരായ യോദ്ധാക്കളെയും അദ്ദേഹം അനുസ്മരിച്ചു.
അവാര്‍ഡ് ജേതാക്കളെ കണ്ടെത്തി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി ടൈംസ് നൗവിനെ അഭിനന്ദിച്ച്‌കൊണ്ട്, അവരുടെ പ്രവൃത്തികള്‍ മറ്റ് അനേകം പേര്‍ക്ക് പ്രചോദനമാണെന്ന് പറഞ്ഞു. തങ്ങളുടെ നേട്ടങ്ങള്‍ക്ക് പ്രധാനമന്ത്രി അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചു.
It is a misfortune that a lot of things that were written were only about royalty, rulers, their styles: PM @narendramodi @TimesNow
— PMO India (@PMOIndia) January 14, 2016
Those society considers inferior, they have a major contribution to society & their contribution can't be forgotten: PM @narendramodi
— PMO India (@PMOIndia) January 14, 2016
It is the 'small' people who shape history and bring a change in society: PM @narendramodi at Amazing Indians Awards @TimesNow
— PMO India (@PMOIndia) January 14, 2016
Why is it that a teacher who shaped many lives has no road or 'chowk' after him or her whereas a corporator does: PM @narendramodi @TimesNow
— PMO India (@PMOIndia) January 14, 2016
After this programme people will get to know about those who have been awarded and the work they have done: PM @narendramodi @TimesNow
— PMO India (@PMOIndia) January 14, 2016
A commendable initiative by @TimesNow to honour those who have selflessly made a postitive difference to society. https://t.co/xGQR9Pi4Uy
— Narendra Modi (@narendramodi) January 14, 2016
I congratulate all those who have received the Amazing Indians Awards. Their noble work will inspire many others to serve society. @TimesNow
— Narendra Modi (@narendramodi) January 14, 2016