Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ജനുവരി 2, 3 തീയതികളില്‍ പ്രധാനമന്ത്രി കര്‍ണാടക സന്ദര്‍ശിക്കും


2016 ജനുവരി 2,3 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കര്‍ണാടക സന്ദര്‍ശിക്കും. ജനുവരി രണ്ടിന് ഉച്ചകഴിഞ്ഞ് അദ്ദേഹം മൈസുരുവിലെത്തും. അവിടെയുള്ള അവധൂത ദത്ത പീഠം അദ്ദേഹം സന്ദര്‍ശിക്കും. ശ്രീ സുത്തൂര്‍ മഠത്തിലെ ജഗദ്ഗുരു ഡോ.ശ്രീ. ശിവരാത്രി രാജേന്ദ്ര മഹാസ്വാമിജിയുടെ ശതാബ്ദി ആഘോഷത്തില്‍
പ്രധാനമന്ത്രി പങ്കെടുക്കും.

ജനുവരി മൂന്നിന് യൂണിവേഴ്‌സിറ്റി ഓഫ് മൈസൂറില്‍ 103-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. തുംകൂറില്‍ ഹെലികോപ്റ്റര്‍ നിര്‍മാണകേന്ദ്രത്തിനു തറക്കല്ലിടുകയും ചെയ്യും. ഞായറാഴ്ച ജിഗ്നിയില്‍ ഫ്രോണ്ടിയേഴ്‌സ് ഇന്‍ യോഗ റിസര്‍ച്ച് ആന്റ് അപ്ലിക്കേഷന്‍സിന്റെ 21-ാമത് രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.