Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ബാച്ചിലെ ഐ.പി.എസ്. ഓഫീസര്‍ ട്രെയിനിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ഇന്ത്യന്‍ പോലീസ് സര്‍വ്വീസിലെ 2016 ബാച്ചില്‍പ്പെട്ട 110 ഓഫീസര്‍ ട്രെയിനിമാര്‍ ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഓഫീസര്‍ ട്രെയിനിമാരുമായി സംസാരിക്കവെ, ക്രമസമാധാന പാലനത്തിലെ മാനുഷിക സമീപനത്തിനും സാങ്കേതികവിദ്യയ്ക്കുമുള്ള പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ തങ്ങളുടെ ജീവന്‍ വെടിഞ്ഞ 33,000 ലധികം പോലീസ് സേനാംഗങ്ങളുടെ പരിത്യാഗത്തെ അദ്ദേഹം അനുസ്മരിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ. അജിത്ത് ഡോവലും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.