പിഎം ഇന്ത്യ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്നവരും സഹകരണ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരുമായ വിശിഷ്ട വ്യക്തികളേ,
ലക്ഷ്മണ്‍ റാവു ഇനാംദാര്‍ജിയുടെ ജന്മവാര്‍ഷികാഘോഷച്ചടങ്ങിനൊപ്പം,പുതിയ ഊര്‍ജ്ജമേകി സഹകരണ പ്രസ്ഥാനത്തിന് ആക്കം കൂട്ടുന്നതിനുള്ള വഴികള്‍ തേടി ദിനം മുഴുവന്‍ നീളുന്ന സമഗ്ര ആലോചന കൂടിയാണ് നടത്തുന്നത്. ഒപ്പം, സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ പരിഹാരം കാണുന്നതിനേക്കുറിച്ചും അവ സഹകരണത്തിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയുമാകുന്നതിനേക്കുറിച്ചും ആലോചിക്കുന്നു.
മഹത്തുക്കള്‍ക്ക് ജന്മം നല്‍കുന്നതില്ഡ ഏ െമുന്നിലുള്ള രാജ്യമാണ് നമ്മുടേത്. സമൂഹത്തിനു വേണ്ടി ജീവിക്കുകയും അവരുടെ കാലത്ത് സമൂഹത്തിനു എന്തെങ്കിലും സംഭാവനകള്‍ നല്‍കുകയും ചെയ്ത മഹാരഥന്മാരുടെ അനന്ത പരമ്പരകള്‍ എല്ലാക്കാലത്തും എല്ലാ പ്രദേശങ്ങളിലുമുണ്ടായിട്ടുണ്ട്.
ചരിത്രത്തില്‍ ഒരിക്കലും, ഇപ്പോള്‍ പോലും, സമൂഹത്തിനു വേണ്ടി സമര്‍പ്പിച്ചവരുടെ സാന്നിധ്യം ഇല്ലാത്ത ഒരിടവും നമുക്ക് കാണാന്‍ കഴിയില്ല. ടിവിയിലും പത്രങ്ങളിലും പ്രചാരണങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി സ്വന്തം കാലം അടയാളപ്പെടുത്തുന്ന നിരവധിയാളുകളുണ്ട്, അവര്‍ക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും പോലും ആ വിധം ചര്‍ച്ചയാകുന്നു; അവര്‍ തന്നെ ചര്‍ച്ചാ വിഷയമായി മാറുകയും ജീവിതത്തേക്കാള്‍ വലുതായി ചിലപ്പോള്‍ അവര്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പത്രങ്ങളുടെ തലക്കെട്ടുകളില്‍ ഇടം നേടാത്തവരും ടെലിവിഷന്റെ തിളക്കത്തില്‍ ഒരിക്കലും പ്രത്യക്ഷപ്പെടാത്തവരുമുള്ള രാജ്യവുമാണ് ഇത്. അവര്‍ക്കൊരിക്കലും അംഗീകാരത്തിന്റെ കൈയടികളോ പുരസ്‌കാരങ്ങളോ ലഭിക്കുന്നില്ല. പക്ഷേ, ഒരു വിളക്ക് മറ്റൊരു വിളക്ക് തെളിക്കുകയും അങ്ങനെ ആയിരക്കണക്കിന് വിളക്കുകള്‍ ഒരേവിധം തെളിയുകയും ചെയ്യുന്നതു പോലെ അവര്‍ സ്വന്തം ജീവിതം നിശ്ശബ്ദനായ ഒരു തൊഴിലാളിയെപ്പോലെ സമര്‍പ്പിക്കുന്നു. ത്യാഗത്തിലൂടെയും ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി സ്വന്തം ശരീരവും ജീവനും സമര്‍പ്പിക്കുന്നതിലൂടെയും അവര്‍ ജീവിതംകൊണ്ട് വഴികാട്ടുന്നു. അവരുടെ മുഖം അറിയപ്പെടാത്തതായി മാറിപ്പോയാലും അവരുടെ സേവനങ്ങളുടെ മൂല്യം ചെറുതാകുന്നില്ല. വക്കീല്‍ സാഹിബ് അത്തരമൊരു വ്യക്തിയായിരുന്നു.
ഞങ്ങള്‍ ഈ പേര് കേട്ടിട്ടില്ലല്ലോ എന്ന് നിങ്ങളില്‍ ചിലര്‍ ഇന്ന് അത്ഭുതപ്പെട്ടേക്കും. ഇവിടെയാകട്ടെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുകയുമാണ്. അദ്ദേഹത്തിന്റെ പേര് നിങ്ങളും കേട്ടിരിക്കാന്‍ ഇടയില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, അതുതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള സവിശേഷ കാര്യമാണ്. സ്വയം പിന്നിലേക്ക് നീങ്ങി നില്‍ക്കുന്നതിലൂടെ സഹകരണ സ്ഥാപനങ്ങളുടെ വീജയത്തിനു വേണ്ടിയുള്ള പ്രഥമ സൂത്രവാക്യം അവര്‍ നടപ്പാക്കുകയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വയം പ്രദര്‍ശിപ്പിക്കാതെ കഴിയുന്നിടത്തോളം യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട സൂത്രവാക്യമാണ്.
ജനങ്ങളുടെ വികസനത്തിനുവേണ്ടി തന്റെ ജീവിതം അദ്ദേഹം സമര്‍പ്പിച്ചു; രാഷ്ട്രത്തിന്റെ വികസനത്തിനുള്ള ഒരു വഴിയായി അത് അദ്ദേഹം കണ്ടു. എന്റെ ജീവിതത്തിലെ വലിയൊരു ഭാഗം അദ്ദേഹത്തിനൊപ്പം ചിലവഴിക്കാന്‍ അവസരം ലഭിച്ചത് എന്റെ മഹാഭാഗ്യമാണ്. എന്റെ യൗവനകാലത്തെ നിരവധി വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനത്തിനു കീഴിലാണ് ചെലവഴിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം എനിക്ക് സ്ഥിരമായ പ്രചോദനത്തിനുള്ള സ്രോതസായിരിക്കുന്നത്. അദ്ദേത്തിന്റെ ജീവിതത്തേക്കുറിച്ച് ഞാന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്; ഏകദേശം 25-30 വര്‍ഷങ്ങള്‍ക്കു മുമ്പാണത്.
അദ്ദേഹത്തിനൊപ്പം ഞാന്‍ വര്‍ഷങ്ങളോളം ജീവിച്ചപ്പോള്‍ ആ ജീവിതം വളരെ അടുത്തുനിന്ന് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ, പല കാര്യങ്ങളും അറിഞ്ഞത് അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമാണ് എന്നതുതന്നെ സ്വന്തം ജീവിതം അദ്ദേഹം എങ്ങനെ ജീവിച്ചു എന്നതിന് മികച്ച ഉദാഹരണമാണ്. സഹപ്രവര്‍ത്തകരുടെ വളര്‍ച്ചയ്ക്കു വേണ്ടിയും അവരുടെ മികവുകള്‍ ശക്തിപ്പെടുത്താനും ഒരു ആദര്‍ശത്തിന് ശക്തി പകരാനും സ്വയം വെളിച്ചത്തിലേക്ക് വരുന്നത് സ്ഥിരമായി ഒഴിവാക്കി ലളിത ജീവിതം നയിച്ച മഹത്തായ പാരമ്പര്യത്തിന്റെ അമൂല്യരത്‌നമായി അദ്ദേഹം വര്‍ത്തിച്ചു.
നൂറാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളുണ്ട്. സഹകരണ പ്രസ്ഥാനത്തിന് പുതിയ കരുത്ത് ലഭിക്കും. എന്നാലിന്ന്, സഹകരണ പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളുടെ പശ്ചാത്തലത്തിലാണ് ജന്മവാര്‍ഷികത്തില്‍ നാം മുന്നോട്ടു പോകുന്നത്. അതുതന്നെയാണ് ഈ ദിവസം മുഴുവന്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നതും. സഹകരണ മേഖലയിലെ ലോതത്തിലെതന്നെ മികച്ച രീതികളാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
സഹകരണ പ്രസ്ഥാനത്തിലൂടെ കാര്‍ഷിക മേഖലയില്‍ നമുക്കെങ്ങനെ മുന്നോട്ടു പോകാനാകും? 2022ല്‍ നമ്മുടെ കര്‍ഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാം? നമ്മുടെ കൃഷി നന്നാക്കുന്നതിനും ഗ്രാമീണ ജീവിതം നന്നാക്കുന്നതിനും ആധുനിക ഇന്ത്യയുടെ ആവശ്യപ്രകാരമുള്ള നല്ല കാര്യങ്ങള്‍ നാം ഉള്‍ക്കൊള്ളുകയും മോശം കാര്യങ്ങള്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്യണം. വികസനത്തിന്റെ ദിശയില്‍ നമുക്കെങ്ങനെ അവരെ എങ്ങനെ തയ്യാറെടുപ്പിക്കാം? ഗ്രാമങ്ങളെ പിന്നില്‍ ഉപേക്ഷിച്ച് നഗരങ്ങളെ വികസിപ്പിക്കുമ്പോള്‍ ഇത് സാധ്യമാകില്ല. സമതുലിതമായ വികസനമാണ് വേണ്ടത്. വളര്‍ച്ചയ്ക്ക് തുല്യ അവസരങ്ങള്‍ ആവശ്യമാണ്. സമതുലിത വളര്‍ച്ചയ്ക്കും തുല്യ അവസരങ്ങള്‍ക്കും കൂട്ടായ പ്രവര്‍ത്തനമാണ് മൗലികമായി വേണ്ടത്. കാലം കടന്നുപോവുമ്പോള്‍ ചില സംവിധാനങ്ങള്‍ക്കു പോരായ്മകള്‍ കാണാനാകും.ചില സംവിധാനങ്ങള്‍ കാലത്തിന് അതീതമായിരിക്കും.
സഹകരണ മേഖലയിലുള്ള എല്ലാ വ്യക്തികളും ഈ കാര്യങ്ങള്‍ അറിയണം. സഹകരണപ്രസ്ഥാനം ഒരു ഘടനയാണെന്നും ഒരു നിയമവിധേയ സംവിധാനമാണെന്നും ചില ചട്ടങ്ങളുടെയും നിയമപരമായ ചട്ടക്കൂടിന്റെയും അടിസ്ഥാനത്തില്‍ നിര്‍മിച്ചതാണെന്നും ആ ചട്ടക്കൂടിനു നാം പാകമാണെങ്കില്‍ തനിയെ നാമും സഹകാരികളായിത്തീരുമെന്നുമുള്ള ചിന്തയിലേക്കാണ് ഈ മനസ്സിലാക്കല്‍ നമ്മെ എത്തിക്കുക. അതൊരു വലിയ തെറ്റായിത്തീരുമെന്ന് ഞാന്‍ കരുതുന്നു.
വലിയൊരു രാജ്യത്ത് സംവിധാനങ്ങള്‍ ആവശ്യമാണ്, ചട്ടങ്ങളും ഘടനകളും ആവശ്യമാണ്, ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും എന്തെന്ന മാര്‍ഗ്ഗനിര്‍ദേശവും ആവശ്യമാണ്, അതൊരു ഒഴിവാക്കാനാകാത്ത കാര്യം തന്നെയാണ്. പക്ഷേ, സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് ആ വഴിക്കല്ല. സഹകരണ പ്രസ്ഥാനം ഒരു വികാരമാണ്, അതൊരു സംവിധാനമല്ല, അതൊരു വികാരം തന്നെയാണ്. എന്നാല്‍ മൂല്യങ്ങള്‍ ഈ വികാരത്തില്‍ പ്രധാനമാണ് എന്നും മൂല്യങ്ങളുടെ അഭാവത്തില്‍ അതൊരു സഹകരണ പ്രസ്ഥാനമാകില്ല എന്നുമാണ് ഇനാംദാര്‍ജി നിരവധി തവണ പറഞ്ഞിട്ടുള്ളത്.
ആ വികാരം സംവിധാനത്തിന് എവിടെയോ നഷ്ടപ്പെട്ടു പോയിട്ടില്ലേ എന്ന് ചിലപ്പോഴൊക്കെ തോന്നുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജം തിരിച്ചുപിടിക്കാന്‍ വക്കീല്‍ സാഹിബിനേക്കാള്‍ വലിയ പ്രചോദനം നമുക്കെവിടെ ലഭിക്കും? സഹകരണ പ്രസ്ഥാനത്തിന് നാം കൂടുതല്‍ കരുത്ത് നല്‍കുകയാണെങ്കില്‍, സംവിധാനത്തിനുള്ളില്‍ ഒരു പിഴവ് ഉണ്ടെങ്കില്‍ത്തന്നെ ഒരു വേള ആ പിഴവ് പിന്നീട് പരിഹരിക്കപ്പെടും.
നമ്മുടെ രാജ്യത്ത് ഗ്രാമങ്ങളാണ് മുഴുവന്‍ സഹകരണ പ്രസ്ഥാനത്തിന്റെയും അടിത്തറ. എന്നാല്‍ ഇതേ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും കീഴില്‍ത്തന്നെ, പ്രത്യേകിച്ച് നഗരപ്രദേശത്തുള്ള ബാങ്കിങ് മേഖലയില്‍, സഹകരണ സ്ഥാപനങ്ങള്‍ വികസിച്ചു തുടങ്ങിയപ്പോള്‍, മാറ്റങ്ങള്‍ പ്രകടമായി. വ്യവസ്ഥാപിത സ്തംഭനങ്ങള്‍ തുടങ്ങിയപ്പോള്‍ ആശങ്കകളും സംശയങ്ങളും വലുതായിത്തുട ങ്ങി. ഇപ്പോള്‍പ്പോലും ഗ്രാമീണ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സഹകരണ പ്രസ്ഥനത്തില്‍ ചില തരം നന്മകള്‍ അനുഭവപ്പെടുന്നുണ്ട്.
തനിക്ക് ശരിയായ വഴി ഇതാണെന്ന് കര്‍ഷകര്‍ക്ക് പോലും തോന്നുകയും ആളുകള്‍ സഹകരണ പ്രസ്ഥാനത്തില്‍ സ്വന്തം സമയം നിക്ഷേപിക്കുകയും ചെയ്യുകയാണെങ്കില്‍ പാവപ്പെട്ട കര്‍ഷകര്‍ക്കും ഗ്രാമത്തിനും വേണ്ടി ഇതിലൂടെ ചില കാര്യങ്ങള്‍ ചെയ്യുന്നുവെന്ന തോന്നല്‍ അവര്‍ക്കുണ്ടാകും. അതുകൊണ്ട് ഈ കാര്യങ്ങളെല്ലാമാണ് നിങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. എനിക്ക് നിങ്ങളുമായി പങ്കു വയ്ക്കാനുള്ളതും എന്റെ മനസിലുള്ളതുമായ ഒരു ചെറിയ വിഷയമുണ്ട്. നിങ്ങള്‍ അത് ചര്‍ച്ച ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ചില്ലറ വിലയ്ക്ക് അവര്‍ വാങ്ങുകയും മൊത്തവിലയ്ക്ക് വില്‍ക്കുകയും ചെയ്താല്‍ അത് പരിഹരിക്കാന്‍ കഴിയും എന്നാണ് നാം കരുതുന്നത്. ഇത് നേരേ തിരിച്ച് ചെയ്യാന്‍ കഴിയുമോ? അതായത് മൊത്തവിലയ്ത്ത് വാങ്ങുകയും ചില്ലറ വിലയ്ക്ക് വില്‍ക്കുകയും ചെയ്യാന്‍? എങ്കില്‍ ആര്‍ക്കും അവരെ ചൂഷണം ചെയ്യാന്‍ സാധിക്കില്ല. അവരുടെ പേരില്‍ നേട്ടമുണ്ടാക്കാന്‍ ഒരു ഇടനിലക്കാരനും സാധിക്കില്ല. സഹകരണ പാല്‍ വിപണന മേഖലയെക്കുറിച്ച് പഠിക്കുന്നവര്‍ രേഖപ്പെടുത്തിക്കൊള്ളു, മൊത്തവിലയ്ക്ക് കര്‍ഷകര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സവിശേഷ രീതിയാണ് അവിടെയുള്ളത്. മൊത്തവിലയ്ക്ക് കര്‍ഷകര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഈ സവിശേഷതയാണ് പാല്‍ വിപണന മേഖലയുടെ വിജയത്തിന്റെ മൗലികത. എന്തുകൊണ്ട്? പാല്‍ ഉല്‍പ്പാദിപ്പിക്കുകയും പത്ത് വീട്ടുകാര്‍ക്ക് ഓരോ ലിറ്റര്‍ വീതം വില്‍ക്കുകയും ചെയ്യുന്ന കച്ചവടമാണ് മുമ്പ് ചെയ്തിരുന്നതെങ്കില്‍, ഇന്ന് ഈ പത്ത് ലിറ്റര്‍ പാലും വില്‍ക്കാന്‍ ഒരൊറ്റ ശേഖരണ സ്ഥലത്ത് ചെന്നാല്‍ മതി. മൊത്ത വിപണിയില്‍ ആ കര്‍ഷകന്‍ പാല്‍ വില്‍ക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. കന്നുകാലികള്‍ക്ക് തീറ്റയും മരുന്നും വാങ്ങണമെങ്കിലും അവയ്ക്ക് പരിചരണം വേണമെങ്കിലും അതെല്ലാം കൂട്ടായി ഗ്രാമമൊന്നാകെ ഡയറി കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നു.
ഇതിന്റെ ഫലമായി ഒന്നല്ലെങ്കില്‍ മറ്റൊരു മെച്ചം പാല്‍ വിപണന കേന്ദ്രത്തില്‍ നിന്ന് കര്‍ഷകന് ലഭിക്കുന്നു. അയാള്‍ സംരക്ഷിക്കപ്പെടുകയും അതുതന്നെ അധിക വരുമാനം ലഭിക്കുകയും ചെയ്യുന്നു. മറ്റെല്ലാം മേഖലയിലും അദ്ദേഹത്തിന് ഒരു ബുദ്ധിമിുട്ട് ഉണ്ടായിരിക്കും. നോക്കൂ, സ്വകാര്യ മേഖലയില്‍ മൊത്തവിലയ്ക്ക് പാല്‍ വില്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഈ നിലയിലുള്ള വരുമാനം ലഭിക്കുകയില്ല. സഹകരണ മേഖലയിലായതാണ് വരുമാനത്തിന്റെ അടിസ്ഥാനം. അത്തരമൊരു സഹകരണ പ്രസ്ഥാനം നാം തുടങ്ങുകയാണെങ്കില്‍ പരമ്പരാഗതമായ ഒന്ന് നേരത്തേ തന്നെ അവിടെയുണ്ടാകും. അവര്‍ നടത്തുന്ന അഞ്ച് സഹകരണ സ്ഥാപനങ്ങള്‍ നേരത്തേ അവിടെയുണ്ടെങ്കില്‍ ആറാമതൊന്നു കൂടി തുടങ്ങി ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കാം. സഹകരണ പ്രസ്ഥാനത്തിന്റെ പുതിയ ഒരു രൂപമുണ്ട്. ഈ അഞ്ചെണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവയെ അതിന് അനുവദിക്കുക. പക്ഷേ, ആരും ഒന്നും ചെയ്യാത്ത പത്ത് മേഖലകള്‍ അവിടെയുണ്ടാവുകയും അവയുടെ പ്രശ്‌നങ്ങള്‍ സഹകരണ പ്രസ്ഥാനത്തിലൂടെ പരിഹരിക്കുകയും ചെയ്യാന്‍ കഴിയുമെങ്കില്‍, എനിക്ക് അത് ചെയ്തുകൂടെ? സഹകരണ പ്രസ്ഥാനം സ്പര്‍ശിച്ചിട്ടില്ലാത്ത അത്തരം നിരവധി മേഖലകളുണ്ട്. സഹകരണ മേഖല അവയെ സ്പര്‍ശിക്കുകയാണെങ്കില്‍ ശക്തമായ മല്‍സരവുമുണ്ടാകും. അത് പഞ്ചസാരയാകട്ടെ, പാല്‍ ആകട്ടെ, അവിടെ കടുത്ത മല്‍സരമുണ്ടാകും. എവിടെയാണോ മല്‍സരമുള്ളത് അവിടെയാണ് ലാഭമുണ്ടാവുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്. ഈ മേഖലകളില്‍ ഒരു തലമുറയാകെ സ്വയം സമര്‍പ്പിക്കുകയാണെങ്കില്‍ മാത്രമേ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുകയുള്ളു.
സഹകരണ പ്രസ്ഥാനത്തില്‍ പുതിയ ഊര്‍ജ്ജത്തോടെ പുതിയ ഒരു തലമുറയ്ക്ക് പ്രചോദനമേകാന്‍ നമുക്ക് കഴിയുമോ, പ്രത്യേകിച്ചും ഗ്രാമീണ ജീവിതത്തെ മൗലികമായി പരിവര്‍ത്തിപ്പിക്കുന്ന വിധത്തില്‍? സഹകരണ പ്രസ്ഥാനം പൂര്‍ണമായും നമ്മുടെ രാജ്യത്തിനു യോജിച്ചതാകും.
ഇതൊരു കടമെടുത്ത ആശയമല്ല; നമ്മുടെ ചിന്തയുടെ മൗലികപാതയ്ക്ക് പൂര്‍ണ്ണമായും ചേര്‍ന്നതാണ്, നമ്മുടെ മൗലിക മൂല്യങ്ങള്‍ക്കും. അതിവിടെ തഴച്ചു വളരും എന്നത് വളരെ സ്വഭാവികമാണ്. നിങ്ങളിക്കാര്യത്തിന് സ്വന്തം നിലയില്‍ പുതുമ കൊണ്ടുവരേണ്ടതില്ല. മറ്റെല്ലാം വവസ്ഥിതികളും, നാം അത് ഉള്‍ക്കൊള്ളുകയാണെങ്കില്‍, അവ വ്യവസ്ഥിതികളില്‍ നിന്ന് കടമെടുക്കുന്നുണ്ട്; പുറത്തുനിന്നുള്ളതിനോട് ചില ചെറുത്തുനില്‍പ്പുകളുമുണ്ട്. ഇത് നമ്മുടെ സ്വാഭാവികമായ പതിവു സംവിധാനത്തിന്റെ ഭാഗമാണ്, നാം അത് കൂട്ടായി ചെയ്യുകയും വേണം.
ഉദാഹരണത്തിന്, നാം ഇന്ന് വേപ്പ് ചേര്‍ന്ന യൂറിയയാണ് ഉപയോഗിക്കുന്നത്. ഇതുകൊണ്ട് കര്‍ഷകര്‍ക്ക് വലിയ മെച്ചമുണ്ടാവുകയും യൂറിയ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇക്കാരണത്താല്‍ കുറയുകയും ചെയ്തു. പക്ഷേ, യൂറിയയില്‍ ചേര്‍ക്കാനുള്ള ആര്യവേപ്പ് കാമ്പ് ശേഖരിക്കല്‍, അതിനുശേഷം അതില്‍ നിന്ന് എണ്ണ വേര്‍തിരിക്കല്‍, ആ എണ്ണ യൂറിയ ഫാക്ടറിക്ക് വിതരണം ചെയ്യല്‍; ഇതെല്ലാം പുതിയ കാര്യങ്ങളാണ്. എന്നാല്‍ നമ്മുടെ ഗ്രാമീണ സ്ത്രീകള്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുകയും ആവശ്യമുള്ളത്ര ആര്യ വേപ്പ് കാമ്പ്, ആര്യവേപ്പ് മരങ്ങളുള്ള വനങ്ങളില്‍ നിന്നു ശേഖരിക്കുകയും ചെയ്താല്‍ പുതിയ ഒരു സംരംഭകത്വ മേഖല തുറക്കും, പുതിയ ഒരു സഹകരണ മേഖല തുടങ്ങും.
പാല്‍ ഉല്‍പ്പാദന മേഖലയിലെ സുഹൃത്തുക്കളോട് ഞാന്‍ സ്ഥിരമായി പറയാറുണ്ട്, കന്നുകാലി വളര്‍ത്തുന്നതിന് നിങ്ങള്‍ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കൂ, പക്ഷേ, അതിനൊപ്പം തന്നെ തേന്‍ ഉല്‍പാദിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും അതിനും ഊന്നല്‍ നല്‍കുകയും ചെയ്യണം, തേനുല്‍പ്പാദന രംഗത്ത് ഒരു വിപ്ലവം കൊണ്ടുവരണം, രാജ്യത്ത് മധുരത്തിന്റെ ഒരു വിപ്ലവം കൊണ്ടുവരണം. ഈ തേന്‍ വിപ്ലവം സഹകരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കാന്‍ സാധിക്കും. കാലി വളര്‍ത്തുകയും പാല്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന കര്‍ഷകന് സമാനമായി 50 തേനീച്ചകളെ ഉപയോഗിച്ച് സ്വന്തം വാര്‍ഷിക വരുമാനം 1.5 മുതല്‍ രണ്ട് ലക്ഷം രൂപ വരെ വര്‍ധിപ്പിക്കാനും കഴിയും. പാല്‍ സംഭരിക്കുന്ന കേന്ദ്രങ്ങളില്‍ത്തന്നെ തേനും ശേഖരിക്കാം. പാല്‍ സംസ്‌കരിക്കുന്ന കേന്ദ്രത്തില്‍ത്തന്നെ തേനും സംസ്‌കരിക്കാം, അതൊരു വിപണിയാണ്. ഒരു കിലോ രാസ മെഴുക് നൂറ് രൂപയ്ക്കാണ് വില്‍ക്കുന്നതെങ്കില്‍ തേനീച്ച മെഴുക് 400- 450 രൂപയ്ക്ക് വില്‍ക്കാം. അതിന് വന്‍തോതില്‍ ആവശ്യക്കാരുമുണ്ട്. ഇന്ത്യയില്‍ത്തന്നെ നല്ല വിപണിയുണ്ടെങ്കിലും നമ്മുടെ കര്‍ഷകര്‍ ഇന്നും അതിന്റെ ഭാഗമായിട്ടില്ല. നൂറുകണക്കിന് ഇനം തേനീച്ചകളുണ്ട്, അവ നമ്മുടെ വിളകള്‍ക്ക് വന്‍തോതില്‍ മെച്ചവുമാണ്. തേനീച്ചകള്‍ ഒരു അംബാസിഡറെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്, പഴം, പച്ചക്കറി കൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു കന്നുകാലി കൈകാര്യകര്‍ത്താവിനെപ്പോലെയും പെരുമാറുന്നു. പുതിയ നിരവധി മേഖലകളുണ്ട് എന്ന് പറയാനാണ് ഞാനുദ്ദേശിച്ചത്. നാം ആ മേഖലകളിലേക്ക് നീങ്ങുന്നുണ്ടോ?
തീരപ്രദേശങ്ങളില്‍ ജീവിക്കുന്ന മല്‍സ്യത്തൊഴിലാളി സമൂഹത്തിലെ നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് മോശം കാലാവസ്ഥ കാരണം വര്‍ഷത്തില്‍ ഏകദേശം അഞ്ചു മാസം ജോലിക്ക് പോകാന്‍ സാധിക്കില്ല. കനത്ത മഴക്കാലത്ത് കടലില്‍ പോകുന്നത് അപകടകരമായതുകൊണ്ട് അവര്‍ അത് നിര്‍ത്തിവയ്ക്കുന്നു. പക്ഷേ, കടലിലെ കള ശേഖരിക്കല്‍ നമ്മുടെ രാജ്യത്ത് ശ്രദ്ധേയമായി മാറിയിട്ടില്ല. കടല്‍ക്കള, സഹകരണ മേഖലയിലൂടെ ശേഖരിക്കാന്‍ മല്‍സ്യത്തൊഴിലാളി സഹോദരങ്ങള്‍ തയ്യാറായാല്‍, അത് ഔഷധ വ്യവസായത്തില്‍ അടിസ്ഥാന അസംസ്‌കൃത വസ്തുവായി ലബോറട്ടറിയില്‍ തെളിയിച്ചു കഴിഞ്ഞതാണ്. കടല്‍ക്ക്‌ളയ്ക്കു വേണ്ടത്ര വിപണി കിട്ടിയില്ലെങ്കില്‍, കടലില്‍ അതിന് 45 ദിവസം ജീവിതചക്രമുണ്ട്, കടല്‍ക്കള 45 ദിവസം കഴിഞ്ഞും ശേഖരിക്കാന്‍ സജ്ജമായിരിക്കും, ഓരോ 45 ദിവസം കൂടുമ്പോഴും കടല്‍ക്കള ശേഖരിക്കാം. 45 കടല്‍ക്കളപ്പാടങ്ങള്‍ കടലിനടിയില്‍ നിര്‍മിക്കാനായാല്‍ എല്ലാ ദിവസവും വിളവെടുക്കാം. നിങ്ങള്‍ വേറെയൊന്നും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ സത്തയും സ്‌പ്രേയും ഈ മേഖലയുടെ സത്താക്കി മാറ്റാനാകും. കടല്‍ക്കള സത്ത് ഉപയോഗിച്ച് മണ്ണ് പരിപാലിക്കുന്നത് വലിയൊരു വിപണിയാക്കി മാറ്റാന്‍ സാധിക്കും. നിങ്ങള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല, അത് കൂടുതല്‍ കഠിനാധ്വാനം ആവശ്യപ്പെടുന്നില്ല. വര്‍ഷത്തില്‍ അഞ്ചു മാസത്തോളം ജോലിയില്ലാതിരിക്കുന്ന, തീരദേശത്തു ജീവിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സഹകരണ മേഖല മുഖേന ഈ അവസരം തുറന്നുകൊടുക്കാന്‍ നമുക്കു സാധിക്കില്ലേ, അവരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് രാവും പകലും ഇതിലൂടെ ജോലി ലഭ്യമാക്കാന്‍ കഴിയില്ലേ? ഇത്തരം ചെറിയ കാര്യങ്ങളിലൂടെ നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹകരണ പ്രസ്ഥാനത്തിലൂടെ നമുക്ക് സാധിക്കും എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്.
ഈ പ്രസ്ഥാനത്തിന് കൂടുതല്‍ പ്രചാരം നല്‍കണമെന്നും ഇതുമായി കൂടുതല്‍ ആളുകളെ ബന്ധിപ്പിക്കണമെന്നും ഇന്ന് ഇവിടെ എത്തിയിരിക്കുന്ന സഹകരണ പ്രസ്ഥാനത്തില്‍ നിന്നുള്ള സുഹൃത്തുക്കളോട് ആഹ്വാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകളെ കൂടേച്ചര്‍ക്കുകയും സഹകരണ പ്രസ്ഥാനം എന്ന വാക്ക് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തുല്യ പങ്കാളിത്തത്തോടെ സാധാരണക്കാരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള വളര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്യണം. വക്കീല്‍ സാഹിബ് സഹകരണ പ്രസ്ഥാനത്തിലൂടെ നിര്‍വഹിച്ചത് അതാണ്. വൈകാരികമായി ചില മൗലിക തത്വങ്ങളുടെ മൗലിക മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം സഹകരണ പ്രസ്ഥാനത്തോട് ഇഴുകിച്ചേരുകയും ചെയ്തു. നാമും നിര്‍വഹിക്കേണ്ട ദൗത്യം അതാണ്.
ഈ പ്രതീക്ഷക്കൊപ്പം മാത്രം, വക്കീല്‍ സാഹിബിന്റെ വിശുദ്ധ സ്മരണകളോടെ, ഞാന്‍ നിങ്ങള്‍ക്കെന്റെ ആശംസകള്‍ നേരുന്നു. നിങ്ങള്‍ക്ക് നന്ദി.
……………………..
Cooperative movements are not only about systems. There is a spirit that brings people together to do something good: PM @narendramodi
— PMO India (@PMOIndia) September 21, 2017
There are several sectors where the cooperative sector can help make a positive difference: PM @narendramodi
— PMO India (@PMOIndia) September 21, 2017
It is natural for the cooperative sector to grow and shine in India: PM @narendramodi
— PMO India (@PMOIndia) September 21, 2017