Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2018 ജനുവരി 28നു നടന്ന എന്‍സിസി റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നിരവധി പുതിയ സുഹൃത്തുക്കളുമൊത്ത് ഏകദേശം ഒരു മാസം, എല്ലാവരും ഇവിടെ എത്തിയത് അവന്റെ അല്ലെങ്കില്‍ അവളുടെ പ്രത്യേക വ്യക്തിത്വവുമായാണ്, അവന്റെയോ അവളുടെയോ വ്യത്യസ്ഥ പശ്ചാത്തലവുമായാണ്. പക്ഷേ, അത്തരമൊരു അന്തരീക്ഷം നിങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പോകാത്ത സ്‌നേഹബന്ധം രൂപപ്പെടുത്തിയിരിക്കുന്നു. ബന്ധുത്വത്തിന്റെ അടുപ്പം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കേഡറ്റുകളെ പരിചയപ്പെടുമ്പോഴാകട്ടെ അവരുടെ അനന്യതയെയും വൈജാത്യത്തെയും കുറിച്ച് അറിയാന്‍ നിങ്ങള്‍ ആകാംക്ഷയുള്ളവരാകും. ഈ രാജ്യത്തെക്കുറിച്ചു കൂടുതല്‍ അറിയുന്ന, രാജ്യത്തിന്റെ മുക്കുമൂലകളെക്കുറിച്ചു കൂടുതല്‍ അറിയുന്ന, ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ച് കൂടുതല്‍ അറിയുകയും രാജ്യത്തോടു കൂടുതല്‍ വൈകാരികത അനുഭവപ്പെടുന്ന ഒരു ഇന്ത്യന്‍ പൗരനെപ്പോലെ കൂടുതല്‍ ജിജ്ഞാസയുമായിട്ടായിരിക്കും നിങ്ങള്‍ ഈ സ്ഥലം വിടുക. എല്ലാ എന്‍സിസി ക്യാമ്പുകളിലും ഈ മൂല്യത്തിന്റെ വിത്ത് സ്വാഭാവികമായും പൊട്ടിമുളയ്ക്കും. നാം പരേഡില്‍ പങ്കെടുക്കുമ്പോള്‍ അതു കാണാം, ഇവിടെയെത്തി നാം യൂണിഫോം ധരിക്കുമ്പോള്‍ അതു കാണാം, രാജ്പഥിലേക്ക് നാം തയ്യാറെടുക്കുമ്പോള്‍ അതു കാണാം, പക്ഷേ, ഈ ബൃഹത്തായ ഇന്ത്യയെ നമ്മുടെ ഉള്ളില്‍ താലോലിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ ഇന്ത്യയെ എങ്ങനെയാണ് പൂര്‍ണമായി ഉള്‍ക്കൊള്ളേണ്ടത് എന്ന് നാം തിരിച്ചറിയുന്നില്ല. ഇന്ത്യയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനുള്ള ശക്തമായ ഒരു വികാരം വികസിപ്പിക്കുന്നത് എങ്ങനെ എന്നു പോലും നമുക്കറിയില്ല. ഇത്തരമൊരു പരിസ്ഥിതിയും പരിതസ്ഥിതിയും നമ്മെ രാജ്യത്തെക്കുറിച്ചു ചിന്തിക്കുന്നവരാക്കും, അതിന്റെ ഭാവിയെയും നമ്മുടെ പങ്കിനെയും കുറിച്ചും ഈ കാര്യത്തില്‍ ഓരോ നിമിഷവുമുള്ള നമ്മുടെ ചുമതലകളെക്കുറിച്ചും ചിന്തിക്കുന്നവരാക്കും. ഈ കാര്യങ്ങളിലെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടാണ് നാം മടങ്ങുന്നത്. രാജ്പഥിലെ പരേഡില്‍ പങ്കെടുക്കുന്ന എന്‍സിസി കേഡറ്റുകളും പങ്കെടുക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും രാജപഥില്‍ പരേഡ് കാണുകയും ചെയ്തവരും, പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും, ഒരു മാസത്തോളം അതികഠിനമായി ജോലി ചെയ്തവരും, അത്തരം എല്ലാ വ്യക്തികളും പത്ത് രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും രാജ്യമൊന്നടങ്കവും ലോകമെമ്പാടും പരന്നു കിടക്കുന്ന ഇന്ത്യക്കാരും നിങ്ങളുടെ ഓരോ ചുവടുകളേക്കുറിച്ചും അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ഓരോ ചുവടുവയ്പിനേക്കുറിച്ചും അവര്‍ അഭിമാനിക്കുകയും നിങ്ങള്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ നമ്മുടെ രാജ്യം മുന്നോട്ടു കുതിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ തീവ്രമായ സ്ഥൈര്യം പ്രകടിപ്പിക്കുമ്പോള്‍ ഓരോ രാജ്യവാസിക്കും അനുഭവപ്പെടുന്നത് രാജ്യത്തിന്റെ സ്ഥൈര്യം ഉന്നതിയില്‍ എത്തുന്നതായാണ്. ഈ പ്രദേശത്ത് മാത്രമല്ല ഈ പരിസ്ഥിതിയും ഈ അന്തരീക്ഷവും പരിമിതപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥ മാറ്റുരയ്ക്കല്‍ തുടങ്ങുന്നത് അതിന് ശേഷമാണ്.

എന്‍സിസി അറിയപ്പെടുന്നത് അതിന്റെ അച്ചടക്കത്തിന്റെയും ഐക്യത്തിന്റെയും പേരിലാണ്. എന്‍സിസി ഒരു യാന്ത്രിക സംവിധാനമല്ല. എന്‍സിസി ഒരു ദൗത്യമാണ്. എന്‍സിസി എന്നത് കേവലം ഒരു യൂണിഫോമോ ഐക്യരൂപമോ അല്ല, മറിച്ച്, അക്ഷരാര്‍ത്ഥത്തില്‍ ഐക്യമാണ്. ആയതിനാല്‍ ഈ വികാരത്തിനൊപ്പം…ആത്യന്തികമായി എന്തുകൊണ്ടാണ് ഈ പരേഡ്, ഈ ക്യാമ്പ്, ഈ അച്ചടക്കം, ഈ കഠിനാധ്വാനം ലക്ഷ്യം വയ്ക്കുന്നത് എന്തു നേട്ടമാണ്? എന്തുകൊണ്ടാണ് ഈ കാര്യങ്ങളെല്ലാം? ഈ കാര്യങ്ങള്‍ക്ക് വേണ്ടി എന്തിനാണ് രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ പണം ചെലവഴിക്കുന്നത്? മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതും രാജ്യത്തിന്റെ ദൃഢചിത്തത വര്‍ധിപ്പിച്ചുകൊണ്ട് തുടരുന്നതും വികസിത ജീവിതങ്ങളിലൂടെ രാജ്യത്തെ ജീവിതങ്ങളെയും രാജ്യത്തെയും വികസിപ്പിക്കാനുള്ള പ്രയത്‌നവും ഒരു ദൗത്യം എന്ന നിലയില്‍ രാജ്യത്തിനുള്ളില്‍ രൂപപ്പെടുത്തുന്നതിനാണ് ഇത്തരത്തിലുള്ള അണുകേന്ദ്രങ്ങളെയും വ്യക്തികളെയും തയ്യാറെടുപ്പിക്കുന്നത്. ഈ കാര്യങ്ങളെല്ലാം നാം ഇവിടെ മാറ്റിവയ്ക്കുകയും ഈ സ്മരണകള്‍ ജീവിതാന്ത്യത്തില്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ ചിലത് നഷ്ടപ്പെട്ടിരിക്കും. സ്വാതന്ത്ര്യത്തിന് ശേഷം സായുധ സേനയുടെ ചട്ടങ്ങളും വ്യവസ്ഥകളും സംബന്ധിച്ച നിയമനിര്‍മാണത്തിനു മുമ്പ് എന്‍സിസി രൂപീകരിക്കാനുള്ള നിയമനിര്‍മാണമാണ് നടത്തിയത് എന്നതില്‍ നമുക്ക് അഭിമാനിക്കാം. രാഷ്ട്രനിര്‍മാണത്തെ യുവതലമുറയുമായി ബന്ധിപ്പിക്കുകയും രാഷ്ട്ര സുരക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു.

എന്‍സിസി ഇന്ന് എഴുപത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. എന്നെപ്പോലെ ദശലക്ഷക്കണക്കിന് കേഡറ്റുകള്‍ ദേശസ്‌നേഹത്തിന്റെ മൂല്യങ്ങള്‍ സ്വീകരിക്കുന്ന പാതയിലൂടെ സഞ്ചരിച്ച ഏഴ് പതിറ്റാണ്ടിന്റെ യാത്ര.

സുഹൃത്തുക്കളേ, എന്‍സിസിയില്‍ നിന്ന് നമുക്കൊരു ദൗത്യബോധം ലഭിച്ചു. എന്‍സിസിയുടെ എഴുപത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഇതുപോലെ ചില കാര്യങ്ങളില്‍ ഒരു നോട്ടം കാലം ആവശ്യപ്പെടുന്നു: നാം എവിടെ നിന്നുവന്നു, രാജ്യത്തെ എവിടെ എത്തിക്കണം. എന്‍സിസിയുടെ രൂപം എന്തായിരിക്കണം, എന്‍സിസിയില്‍ കൂട്ടിച്ചേര്‍ക്കേണ്ട പുതിയ കാര്യങ്ങള്‍ എന്തൊക്കെ? എന്തായിരിക്കണം അതിന്റെ പരപ്പ്? ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരോട് ഞാന്‍ ആഹ്വാനം ചെയ്യുന്നത് എന്‍സിസി നിലനില്‍പ്പിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഒരു ദൗത്യനിര്‍വഹണത്തിനു വേണ്ടിയുള്ള രൂപരേഖ അവര്‍ തയ്യാറാക്കിയിരിക്കണം എന്നും എന്‍സിസിയെ ഉയരങ്ങളില്‍ എത്തിക്കുന്നതിനായിരിക്കണം ആ ദൗത്യമെന്നുമായിരിക്കും. രാജ്യത്തിന്റെ മുക്കുമൂലകളില്‍ പുതുതായി ചിലതുണ്ടായിരിക്കണം, അത് ചില മാറ്റങ്ങള്‍ കൊണ്ടുവരണം, എന്‍സിസിയുടെ പ്രവര്‍ത്തനം മൂലവും എന്‍സിസി കേഡറ്റുകളുടെ പ്രവര്‍ത്തനം മൂലവും പുതിയ അഭിമാനബോധം ഉണ്ടാകണം. ഇന്ന്, എഴുപത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഈ നിശ്ചയദാര്‍ഢ്യത്തോടെ 75 വര്‍ഷത്തേക്കു വേണ്ടിയുള്ള ഒരു ദൗത്യം തയ്യാറാക്കിയിരിക്കണം.

രാജ്യത്തെ യുവജനങ്ങളാരും അഴിമതി സഹിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അഴിമതിക്കെതിരേ സമൂഹത്തിന് വെറുപ്പാണുള്ളത്. പക്ഷേ, അഴിമതിക്കെതിരേ വെറുപ്പു പ്രകടിപ്പിച്ചു മാത്രം നാം നമ്മുടെ വികാരം എന്തിനു നിയന്ത്രിക്കണം, നാം എന്തിനാണ് അഴിമതിയോടുള്ള നീരസവും രോഷവും കേവലമായി മാത്രം പ്രകടിപ്പിക്കുന്നത്? ഇതൊക്ക മതിയാകുമോ? ദീര്‍ഘകാലത്തേക്ക് ഈ യുദ്ധം നാം തുടരണം, ഇത് നിര്‍ത്താന്‍ പോകുന്നില്ല. എന്റെ രാജ്യത്തെ യുവജനങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് അഴിമതിക്കെതിരായ ഈ പോരാട്ടം, കള്ളപ്പണത്തിന് എതിരായ ഈ പോരാട്ടം. എന്റെ രാജ്യത്തെ യുവജനങ്ങള്‍ സുരക്ഷിതരാണെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കാനാണ് പോകുന്നത്.

എന്നാല്‍, ഞാന്‍, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ത്യയിലെ യുവജനങ്ങളോട് ചിലത് ആവശ്യപ്പെടാന്‍ ആഗ്രഹിക്കുന്നു, എന്‍സിസി കേഡറ്റുകളില്‍ നിന്ന് ചിലത് ആവശ്യപ്പെടാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്നെ നിരാശപ്പെടുത്തില്ല എന്ന് എനിക്കറിയാം. എന്റെ രാജ്യത്തെ യുവജനങ്ങള്‍ എന്നെ നിരാശപ്പെടുത്തില്ല. ഞാന്‍ നിങ്ങളോട് ആവശ്യപ്പെടാന്‍ പോകുന്നത് വോട്ടുകളല്ല, രാഷ്ട്രീയ മുന്നണിയെ പുരോഗതിപ്പെടുത്താനുള്ള സഹായവുമല്ല. എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കില്‍, എന്റെ രാജ്യത്തെ യുവജനങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കില്‍, ചിതല്‍ പോലുള്ള അഴിമതിയില്‍ നിന്ന് ഈ രാജ്യത്തെ സ്വതന്ത്രമാക്കാനുള്ള സഹായമാണ് എനിക്ക് വേണ്ടത്. എന്താണ് നിങ്ങള്‍ക്കു ചെയ്യാനാവുക എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. ഏറ്റവും നന്ന്, നിങ്ങള്‍ തന്നെ അത് തീരുമാനിക്കുന്നതായിരിക്കും: നാം ആര്‍ക്കും കൈക്കൂലി കൊടുക്കുകയോ എന്തെങ്കിലും കൈക്കൂലി സ്വീകരിക്കുകയോ ചെയ്യാതിരിക്കുകയും വേണം. ഏതുവിധവും നിങ്ങള്‍ അതു ചെയ്യുമെങ്കിലും അതു മാത്രം മതിയാകില്ല. എല്ലാ വര്‍ഷവും കുറഞ്ഞത് നൂറ് പുതിയ കുടുംബങ്ങളെയെങ്കിലും ഈ കാര്യവുമായി അടുപ്പിക്കും എന്ന് പ്രതിജ്ഞയെടുക്കാന്‍ കഴിയുകയാണെങ്കില്‍, ആ കാര്യവും ആ കടമയുമാണ് നിര്‍വഹിക്കേണ്ടത്. ഉത്തരവാദിത്തമുണ്ടെങ്കില്‍, സുതാര്യതയുണ്ടെങ്കില്‍ സാഹചര്യത്തിന് തനിയേ ഒരു മാറ്റം വന്നു ചേരും. നാമെല്ലാം മൊബൈല്‍ ഉപയോഗിക്കുന്നവരാകുമെന്നും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും പണം എവിടെയൊക്കെ വിനിമയം ചെയ്യേണ്ടി വരുമ്പോഴും അത് കറന്‍സിയായി നല്‍കില്ല എന്ന് ഒരു പ്രതിജ്ഞയെടുക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ. ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും എല്ലാ വാങ്ങലുകളും ഭീം ആപ്പ് മുഖേനയാക്കുകയും ചെയ്യുമോ? സാധനങ്ങള്‍ വാങ്ങുന്ന കടയില്‍ നിന്നോ ഏതെങ്കിലോ മാളില്‍ നിന്നോ ആകട്ടെ അവിടെ ഭീം ആപ്പ് മുഖേന പണം സ്വീകരിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടുന്നുണ്ടോ ഇല്ലയോ? നിര്‍ബന്ധമായും നിങ്ങള്‍ അതു ചെയ്യണം. ദയവായി ഇതൊരു ശീലമായി വികസിപ്പിക്കൂ. ഇത്തരം സുതാര്യത കൊണ്ടുവരുന്നതും ഉത്തരവാദിത്തം നിര്‍ണയിക്കുന്നതും അനായാസം സാധിക്കുമെന്നും അഴിമതിമുക്ത ഇന്ത്യ സൃഷ്ടിക്കുന്ന ദിശയിലേക്കുള്ള ശക്തമായ ചുവടുവയ്പുകള്‍ക്ക് നാം പ്രാപ്തരാകുമെന്നും നിങ്ങള്‍ക്ക് കാണാനാകും. എന്റെ യുവജനങ്ങളുടെ സഹായത്തോടെയല്ലാതെ അത് ചെയ്യാന്‍ കഴിയില്ല. എന്റെ എന്‍സിസി കേഡറ്റുകള്‍ ഈ കടമ ഒരു ദൗത്യമായി ഏറ്റെടുക്കുകയാണെങ്കില്‍പ്പിന്നെ രാജ്യത്തെ അഴിമതിയിലേക്കു വലിച്ചിഴയ്ക്കാന്‍ ഒരാള്‍ക്കും ധൈര്യമുണ്ടാകില്ല. കടുത്ത അഴിമതിക്കാരനായ ഒരാള്‍ ഒരു ഉന്നത തസ്തിക വഹിക്കുന്നുണ്ടെങ്കില്‍ സത്യസന്ധതയുടെ വഴി പിന്തുടരാന്‍ അയാള്‍ പോലും നിര്‍ബന്ധിതനാകും.

വലിയ കാര്യങ്ങളൊക്കെ അഴിമതിക്കെതിരേ പറയാന്‍ സാധിക്കുമെങ്കിലും കരുത്തരായ ആളുകള്‍ക്കെതിരേ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നൊരു നിരാശ ഒരു കാലത്ത് രാജ്യത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ന്, നിങ്ങള്‍ കടന്നുപോകുന്നത് മൂന്ന് മുഖ്യമന്ത്രിമാരെങ്കിലും അഴിമതിയുടെ പേരില്‍ ജയിലഴികള്‍ക്കുള്ളിലായ കാലത്തുകൂടിയാണ്. ദൈവമില്ലെന്നും ദൈവികഭവനത്തില്‍ നീതി ഇല്ലെന്നും ആര്‍ക്കാണു പറയാന്‍ സാധിക്കുക? ഇപ്പോള്‍ അവരെ സംരക്ഷിക്കാന്‍ ആരുമില്ല. അതുകൊണ്ടാണ് രാജ്യമാകെയുള്ള എന്‍സിസി കേഡറ്റുകള്‍ മുഖേന, എന്‍എസ്എസിന്റെ യുവജനങ്ങളോടാകട്ടെ, അല്ലെങ്കില്‍ നെഹ്രു യുവകേന്ദ്രയുടെ യുവാക്കളോടാകട്ടെ, സ്‌കൂളുകളിലെയോ കോളജുകളിലെയോ വിദ്യാര്‍ത്ഥികളോടാകട്ടെ, അല്ലെങ്കില്‍ രാജ്യത്തിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യാന്‍ തയ്യാറുള്ള യുവജനങ്ങളാകട്ടെ ഈ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തയ്യാറായത്, നിങ്ങളുടെ സഹായം ഞാന്‍ ആവശ്യപ്പെടുന്നത്. ദയവായി മുന്നോട്ടു വരികയും ഒരു സൈനികനായി ഈ പോരാട്ടത്തില്‍ പങ്കെടുക്കുകയും ചെയ്യൂ. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ദയവായി മുന്നോട്ടു വരൂ. ഈ ചിതലിനെ രാജ്യത്തു നിന്ന് തുരത്താന്‍ നമുക്കു കഴിഞ്ഞാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ലഭ്യമാക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ നാം പ്രാപ്തരാകും.

ഈ തിന്മകളെ നാം നിര്‍മാര്‍ജ്ജനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഗുണം രാജ്യത്തെ പാവപ്പെട്ടവര്‍ക്കാണ് കൂടുതലായി ലഭിക്കുക. പണം ശരിയായ രീതിയില്‍ ചെലവഴിക്കപ്പെടുകയാണെങ്കില്‍ പാവപ്പെട്ട ഒരാള്‍ക്ക് ചെലവുകുറഞ്ഞ മരുന്ന് ലഭിക്കും. പണം ശരിയായ രീതിയില്‍ ചെലവഴിക്കപ്പെടുകയാണെങ്കില്‍ അത് സ്‌കൂളുകള്‍ക്ക് നല്ല സൗകര്യങ്ങള്‍ സൃഷ്ടിക്കും, പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് നല്ല അധ്യാപകരെ ലഭ്യമാക്കും. പണം ശരിയായ വിധം ചെലവഴിക്കപ്പെടുകയാണെങ്കില്‍ ഗ്രാമങ്ങളില്‍ റോഡുകള്‍ നിര്‍മിക്കും, പണം ശരിയായി വിനിയോഗിക്കപ്പെടുകയാണെങ്കില്‍ രാജ്യത്തെ പീഡിതരും ചൂഷിതരും അകറ്റിനിര്‍ത്തപ്പെടുന്നവരുമായ ആളുകള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അവസരം സൃഷ്ടിക്കപ്പെടും.

അതുകൊണ്ടാണ് നിങ്ങള്‍ ഈ ദിവസങ്ങളില്‍ കേട്ടുകൊണ്ടിരിക്കുന്ന ആധാറിനെക്കുറിച്ചുള്ള ചര്‍ച്ച ഉണ്ടാകുന്നത്. എന്റെ രാജ്യത്തെ പ്രിയപ്പെട്ട യുവജനങ്ങളേ. സാങ്കേതികവിദ്യയേക്കുറിച്ചു ബോധമുള്ളവര്‍ക്ക്, മാറുന്ന കാലത്തെക്കുറിച്ച് ബോധമുള്ളവര്‍ക്ക് അറിയാം വരുംദിവസങ്ങളില്‍ ഈ വിവരശേഖരം ലോകത്തെ വളരെ ശക്തിയുള്ള കാര്യമായി മാറാന്‍ പോവുകയാണെന്ന്. വിവരശേഖരമുള്ള രാജ്യം കരുത്തുറ്റതായി മാറുന്ന ഭാവി അധികം വിദൂരമല്ല. ഡിജിറ്റല്‍ ലോകത്ത്, വിവരശേഖരത്തിന്റെ ലോകത്ത്, ഈ മേഖലയില്‍ അഭിമാനുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് ഒരു വലിയ കാരണം നല്‍കുന്നു.

ഇപ്പോള്‍ ആധാര്‍ കാരണം പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവര്‍ക്കുതന്നെ ലഭിക്കുന്നു. മുമ്പ് അത് തെറ്റായ കൈകളിലേക്കാണ് പോയിരുന്നത്; അതും അഴമിതിയുടെ ഒരു രൂപംതന്നെ ആയിരുന്നു. ജനിക്കുകയോ വളരുകയോ പ്രായപൂര്‍ത്തിയായി വിവാഹം ചെയ്ത് വിധവയാവുകയോ ചെയ്യാത്ത പെണ്‍കുട്ടിയുടെ പേര്‍ ഗവണ്‍മെന്റ് രേഖകളില്‍ വിധവ എന്നാവുകയും ഗവണ്‍മെന്റ് ഖജനാവില്‍ നിന്ന് അവരുടെ പേരില്‍ വിധവാ പെന്‍ഷന്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. ഇത്തരം ഇടപാടുകള്‍ നടന്നുകൊണ്ടിരുന്നെങ്കിലും ഇപ്പോള്‍ നിയമപരമായി അവകാശമുള്ളവര്‍ ആധാര്‍ മൂലം തിരിച്ചറിയപ്പെടുകയും നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതുവഴി അവരുടെ അവകാശങ്ങള്‍ ലഭിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. എന്റെ രാജ്യത്തെ യുവജനങ്ങളേ, ഇതു ചില പദ്ധതികളില്‍ നടപ്പാക്കിയിരിക്കുന്നു. നിലവില്‍ അത് നൂറു ശതമാനമല്ലെങ്കിലും അനര്‍ഹരുടെ കൈകളിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന അറുപതിനായിരം കോടിയോളം രൂപ ലാഭിക്കാനുള്ള ഒരു തുടക്കം മാത്രമാണിത്. ഇതെല്ലാം സാധ്യമാണ്. എല്ലാ കൊടുക്കല്‍ വാങ്ങലുകള്‍ക്കും ഭീം ആപ്പ് ഉപയോഗിക്കുമെന്നും ഫീസ് അടയ്‌ക്കേണ്ടി വരുമ്പോള്‍ പോലും ഭീം ആപ്പിലൂടെ അത് ചെയ്യുമെന്നും കറന്‍സി ഉപയോഗിക്കില്ല എന്നുമുള്ള മന്ത്രത്തിന്റെ ദിശയില്‍ എന്റെ യുവജനങ്ങള്‍ മുന്നേറണം. രാജ്യത്ത് എങ്ങനെയാണ് മാറ്റങ്ങള്‍ വരുന്നതെന്ന് അപ്പോള്‍ നിങ്ങള്‍ക്കു കാണാം.

എന്റെ യുവ സുഹൃത്തുക്കളേ, ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് ഒരു നല്ല അനുഭവമാണ്. വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്തെ മുക്കുമൂലകളിലുള്ളവരുമൊത്ത് ജീവിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ലഭിച്ചത്. നിങ്ങള്‍ക്ക് ആ അനുഭവം ലഭ്യമായി; നിങ്ങള്‍ക്ക് ഇന്ത്യയുടെ പുതിയൊരു സ്പര്‍ശം ലഭിച്ചു. ഈ വൈകാരികതയ്‌ക്കൊപ്പം, ഈ പുതിയ ദൃഢനിശ്ചയത്തിനൊപ്പം, ഈ പുതിയ അഭിലാഷത്തിനൊപ്പം, പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢപ്രതിജ്ഞയോടെ നാമെല്ലാം കൂട്ടായി മുന്നേറണം. നാം ഈ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകണം, 2022ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ നാം പുതിയ ഒരു ഇന്ത്യ സൃഷ്ടിക്കണം.

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

നിങ്ങള്‍ക്കു നന്ദി.