പിഎം ഇന്ത്യ
2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ സൽക്കരിച്ചു. കായികതാരങ്ങളുമായി ശ്രീ മോദി സംവദിക്കുകയും ഗെയിംസിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
കായികതാരങ്ങളുടെ നേട്ടങ്ങൾ രാജ്യത്തിനാകെ അഭിമാനം പകരുന്നതാണെന്നും കായികരംഗത്തേക്ക് കടന്നുവരാൻ ഇത് നിരവധി യുവാക്കൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീ മോദി ‘X’ൽ പോസ്റ്റ് ചെയ്തു:
2026-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ നമ്മുടെ താരങ്ങളെ 7, ലോക് കല്യാൺ മാർഗിൽ സൽക്കരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്. ഗെയിംസിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.
തങ്ങളുടെ അസാമാന്യ പ്രകടനത്തിലൂടെ അവരോരോരുത്തരും നമ്മുടെ രാജ്യത്തിന് അഭിമാനം പകർന്നു. അവരുടെ വിജയം നിരവധി യുവാക്കൾക്ക് പ്രചോദനമാകും.
Delighted to host our outstanding medal winners from the Commonwealth Games 2026 at 7, Lok Kalyan Marg. Heard about their experiences from the Games.
Each one of them has made our nation proud through their exceptional performances. Their success will motivate many youngsters. pic.twitter.com/1zkYCKiV8r
— Narendra Modi (@narendramodi) August 9, 2026
***
SK

Always #Cheer4Bharat. pic.twitter.com/eSjh8o1Ris
— Narendra Modi (@narendramodi) August 9, 2026