പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ജ്ഞാനേശ്വരി യാദവിനെ അഭിനന്ദിച്ചു.
ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്‌ചവച്ചാണ് അവർ ഈ നേട്ടം കൈവരിച്ചത് എന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. അവരുടെ ഈ വിജയം ഇന്ത്യയിലെ യുവാക്കൾക്ക് പ്രചോദനമാകട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, മുന്നോട്ടുള്ള യാത്രയിലും തുടർവിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിച്ചു
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
“2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ജ്ഞാനേശ്വരി യാദവിന് അഭിനന്ദനങ്ങൾ. ഈ മത്സരത്തിൽ അവർ തന്റെ വ്യക്തിഗതമായ മികച്ച പ്രകടനം പുറത്തെടുത്തു എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. അവരുടെ വിജയം ഇന്ത്യയിലെ യുവാക്കൾക്ക് പ്രചോദനമാകട്ടെ. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് തുടർവിജയങ്ങൾ ആശംസിക്കുന്നു.”
Congratulations to Gyaneshwari Yadav on winning the Silver Medal in Weightlifting at the Commonwealth Games Glasgow 2026. This success is even more noteworthy because she has achieved a personal best in this competition. May her success motivate the youth of India. Wishing her… pic.twitter.com/tKF5Ub4LHQ
— Narendra Modi (@narendramodi) July 27, 2026
*****
-SK-