Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ ജപ്പാൻ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


2026-ലെ ജപ്പാൻ ഓപ്പൺ കിരീടം നേടി ചരിത്രനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയ പ്രമുഖ ഇന്ത്യൻ ബാഡ്​മിന്റൺ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം പി വി സിന്ധുവിന്റെ നിശ്ചയദാർഢ്യവും അസാധാരണമായ കായികക്ഷമതയും ദൃശ്യമായെന്നും, കായികരംഗത്തേക്ക് കടന്നുവരുന്നതിനും തിളങ്ങുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് അവർ പ്രചോദനമാകുമെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“ഇന്ത്യൻ ബാഡ്മിന്റണിന് ഇതു ചരിത്രനേട്ടം!

2026-ലെ ജപ്പാൻ ഓപ്പണിൽ ഉജ്വല വിജയം കൈവരിച്ച പി വി സിന്ധുവിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം അവരുടെ നിശ്ചയദാർഢ്യവും അസാധാരണമായ കായികക്ഷമതയും ദൃശ്യമായിരുന്നു. ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി അവരാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. കായികരംഗത്തേക്ക് കടന്നുവരുന്നതിനും തിളങ്ങുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് ഇത് പ്രചോദനമേകും.

@Pvsindhu1

 

SK