Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ സാഫ് വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


2026-ലെ സാഫ്  ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വരും നാളുകളിൽ കൂടുതൽ യുവജനങ്ങൾക്ക്‌ ഫുട്ബോൾ കളി പിന്തുടരാൻ ഇത് പ്രചോദനമാകുമെന്ന് ശ്രീ മോദി നിരീക്ഷിച്ചു. ടീമിന്റെ ഭാവി ശ്രമങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“2026-ലെ സാഫ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം അവർ മികച്ച മികച്ച പ്രകടനം കാഴ്ചവച്ചു. വരും നാളുകളിൽ കൂടുതൽ യുവജനങ്ങൾക്ക്‌ ഫുട്ബോൾ കളിക്കാൻ ഇത് പ്രോത്സാഹനമേകും. ടീമിന്റെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ.”

 

-NK-