പിഎം ഇന്ത്യ
കൊളംബിയയിലെ ബുക്കാരാമംഗയിൽ വെച്ച് നടന്ന 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO 2026) സ്വർണ്ണ മെഡലുകൾ നേടിയ കനിഷ്ക് ജെയിൻ, റിദ്ധേഷ് അനന്ത് ബെൻഡാൽ, റിഷിത് ഗാർഗ്, ശ്രേഷ്ഠ് സുരയ്യ, സ്വരിത് ജോഷി എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ ഈ നേട്ടം രാജ്യത്തിന്റെ യുവശക്തിയുടെ അതിരുകളില്ലാത്ത കഴിവിന്റെയും ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള അവരുടെ അഭിനിവേശത്തിന്റെയും മറ്റൊരു ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരു ദശകമായി ഈ വേദിയുടെ വിവിധ എഡിഷനുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“നമ്മുടെ യുവാക്കളുടെ മികച്ച ഒരു പ്രകടനം!
കൊളംബിയയിലെ ബുക്കാരാമംഗയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO 2026) സ്വർണ്ണ മെഡലുകൾ നേടിയ കനിഷ്ക് ജെയിൻ, റിദ്ധേഷ് അനന്ത് ബെൻഡാൽ, റിഷിത് ഗാർഗ്, ശ്രേഷ്ഠ് സുരയ്യ, സ്വരിത് ജോഷി എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ.
അവരുടെ ഈ നേട്ടം നമ്മുടെ യുവശക്തിയുടെ അതിരുകളില്ലാത്ത കഴിവിന്റെയും ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള അവരുടെ അഭിനിവേശത്തിന്റെയും മറ്റൊരു ഉദാഹരണമാണ്. കഴിഞ്ഞ ഒരു ദശകമായി ഈ വേദിയുടെ വിവിധ എഡിഷനുകളിൽ നമ്മുടെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നതും അതുപോലെ തന്നെ പ്രശംസനീയമാണ്.”
An outstanding performance by our youngsters!
Congratulations to the Indian contingent of Kanishk Jain, Riddhesh Anant Bendale, Rishit Garg, Shresth Suraiya and Svarit Joshi for winning Gold Medals at the 56th International Physics Olympiad (IPhO) 2026 held in Bucaramanga,… pic.twitter.com/oiAVLy110P
— Narendra Modi (@narendramodi) July 13, 2026
***
NK