പിഎം ഇന്ത്യ
ഇന്ത്യയും ക്രൊയേഷ്യയുമായുള്ള സാമ്പത്തിക സഹകരണത്തിനായുള്ള കരാര്‍ സ്ഥിരീകരിച്ച് ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി.
ഉഭയകക്ഷിവ്യാപാരവും സാമ്പത്തിക ബന്ധവും മെച്ചപ്പെടുത്തുന്നതിനായി 1994 സെപ്റ്റംബറില്‍ ഇന്ത്യയും ക്രൊയേഷ്യയും വാണിജ്യ, സാമ്പത്തിക സഹകരണ കരാര്‍ ഒപ്പുവെച്ചിരുന്നു. പ്രസ്തുത കരാറിന്റെ കാലാവധി 2009 നവംബറില്‍ അവസാനിച്ചിരുന്നതിനാല്‍ പുതിയ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിനു തുടര്‍ച്ച പകരുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഇന്ത്യയും ക്രൊയേഷ്യയും തമ്മിലുള്ള ഉഭയകക്ഷിവാണിജ്യത്തിന്റെ ശരാശരി വര്‍ധന 17.44 ശതമാനമാണ്.