Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശിയ ഭവന നയ വികസന മേഖലയിൽ ഇന്ത്യ കെനിയ സഹകരണം


ഇന്ത്യയും കെനിയയും തമ്മിൽ ദേശിയ ഭവന നയ വികസന പരിപാലന രംഗങ്ങളിൽ സഹകരണത്തിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുൻകാല പ്രാബല്യത്തോടെ അനുമതി നൽകി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ 2016 ജൂലൈ 11 നാണ് നൈറോബിയിൽ ധാരണാപത്രം ഒപ്പു വെച്ചത്.

ധാരണാപത്രപ്രകാരം ഭവന നിർമാണവും പാർപ്പിടങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരിശീലനം, അന്യോന്യമുള്ള സന്ദർശനങ്ങൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, ശില്പശാലകൾ തുടങ്ങി എല്ലാ കാര്യങ്ങളിലും ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കും.

ഓരോ രാജ്യത്തിന്റെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ ചേരി നിർമാർജനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം കേന്ദീകരിക്കും. വിപണിയിലെ പ്രവണതകൾ, മികച്ച രീതികൾ, നിക്ഷേപ സാദ്ധ്യതകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നത്തിലും സഹകരിക്കും.

പ്രാദേശികമായി ലഭ്യമായ നിർമാണ വസ്തുക്കൾ ഉപയോഗപ്പെടുത്തി ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിൽ സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കും. ഗവൺമെന്റ് ജീവനക്കാർക്കുള്ള ഭവന പദ്ധതികളിലും സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കും. അത്തരം പദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനുള്ള അന്തരീക്ഷം സൃഷ്ഠിക്കാനും ധാരണാപത്രം അവസരമൊരുക്കും.