പിഎം ഇന്ത്യ
ബ്രിക്സ് ഇന്റര്‍ബാങ്ക് സഹകരണ പദ്ധതി പ്രകാരം പൊതുസഹകരണത്തിനായി ന്യൂ ഡെവലപ്മെന്റ് ബാങ്കു(എന്‍.ഡി.ബി.)മായി സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയും എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യയും ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ബ്രികസ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വ്യാപാര, സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താന്‍ ഉതകുന്നതാണിത്. ധാരണാപത്രം ഒപ്പുവെക്കുകവഴി സാമ്പത്തിക ബാധ്യത സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍, ഇതില്‍ പങ്കാളികളാവുന്ന ബ്രിക്സ് രാഷ്ട്രങ്ങള്‍ക്കെല്ലാം നേട്ടമുണ്ടാകുകയും ചെയ്യും.
ദേശീയതലത്തിലുള്ള നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായ സഹകരണ ചട്ടക്കൂട് രൂപീകരിക്കുന്നതിനും നൈപുണ്യശേഷിയും വിജ്ഞാനവും പങ്കുവെക്കുന്നതിനും ലക്ഷ്യമിടുന്നതാണു നിയമവിലക്കുകളില്ലാത്ത ഈ കരാര്‍. എന്‍.ഡി.ബി. രൂപീകൃതമായതിലൂടെ ബ്രിക്സ് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സഹകരണം വര്‍ധിക്കുകയും അത് ഇന്ത്യക്കു രാജ്യാന്തര തലത്തില്‍ കൂടുതല്‍ പ്രാധാന്യം നേടിത്തരുകയും ചെയ്തിട്ടുണ്ട്. ബ്രിക്സ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിക്ഷേപ ഒഴുക്കും ചരക്കു, സേവന വ്യാപാരവും വര്‍ധിപ്പിക്കുന്നതിനായി സഹകരിക്കാന്‍ അംഗരാഷ്ട്രങ്ങള്‍ തയ്യാറാകുന്ന സാഹചര്യത്തില്‍, സ്ഥായിയായ വികസനവും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള സാമ്പത്തികവളര്‍ച്ചയും ഉറപ്പാക്കാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ തന്ത്രപരമായ പ്രസക്തി കണക്കാക്കുമ്പോള്‍ ധാരണാപത്രം ഒപ്പിടേണ്ടത് അനിവാര്യമാണ്.