Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദീപാവലി ആഘോഷം സൈന്യത്തിന് അവിസ്മരണീയമാക്കാന്‍ സന്ദേശങ്ങള്‍ അയക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം


സൈന്യത്തോടു രാജ്യത്തിനുള്ള ബഹുമാനവും ആരാധനയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സവിശേഷമായ പ്രചരണത്തിലൂടെ ഈ ദീപാവലി വേളയില്‍ സവിശേഷമായിത്തീരും.

ദീപാവലി ദിനത്തില്‍, രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനായി സ്വന്തക്കാരില്‍നിന്ന് അകലെ കഴിയാന്‍ നിര്‍ബന്ധിതരാകുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ആഹ്ലാദവും ആവേശവും പകരാനുള്ള അവസരമാണ് #Sandesh2Soldiser പ്രചരണപദ്ധതിയിലൂടെ ഓരോ ഭാരതീയനും ലഭിക്കുന്നത്.

സൈനികര്‍ക്കു കത്തുകളും സന്ദേശങ്ങളും അയക്കാനുള്ള സമഗ്രപദ്ധതിയാണു സജ്ജമാക്കിയിട്ടുള്ളത്. ധീരന്മാരായ സൈനികര്‍ക്കു സന്ദേശങ്ങള്‍ അയക്കണമെന്നു പ്രധാനമന്ത്രി വിശദീകരിക്കുന്ന വീഡിയോ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നുണ്ട്. പുറത്തിറക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം വീഡിയോയ്ക്ക് അദ്ഭുതകരമായ പ്രതികരണമാണ് ട്വിറ്ററും ഫേസ്ബുക്കും പോലുള്ള മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

സൈനികര്‍ക്കുള്ള സന്ദേശങ്ങള്‍ നരേന്ദ്ര മോദി ആപ് വഴിയോ MyGov.in വഴിയോ ആകാശവാണി വഴിയോ അയക്കാം. ജനങ്ങള്‍ക്ക് സൈന്യത്തോടുള്ള വികാരം പ്രദര്‍ശിപ്പിക്കുന്നതിനായി ദൂരദര്‍ശന്‍ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യും.
സൈനികര്‍ക്കുള്ള സന്ദേശം ഓരോ വ്യക്തിക്കും സ്വന്തം കയ്യക്ഷരത്തില്‍ അയക്കാനുള്ള സംവിധാനം നരേന്ദ്ര മോദി ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

ജനങ്ങളും സൈനികരുമായുള്ള മെച്ചപ്പെട്ട ആശയവിനിമയം #Sandesh2Soldiers ച്രരണത്തിലൂടെ സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ മാസമാദ്യം ഭോപ്പാലില്‍ നടന്ന ഒരു ചടങ്ങില്‍ ധീരന്മാരായ നമ്മുടെ പട്ടാളക്കാരുടെ ജീവിതത്തിലെ മാനുഷികവശത്തെ കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. സൈനികരെ കണ്ടാല്‍ അവരെ അഭിനന്ദിക്കാന്‍ തയ്യാറാകണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന സാമൂഹ്യമാധ്യമങ്ങളില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിപദമേറ്റ ശേഷമുണ്ടായ രണ്ടു ദീപാവലിയും ശ്രീ. നരേന്ദ്ര മോദി ആഘോഷിച്ചതു സൈനികര്‍ക്കൊപ്പമാണ്.