പിഎം ഇന്ത്യ
ഉത്തർപ്രദേശിലെ ആഗ്രയിൽ അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് കേന്ദ്രത്തിന്റെ (CIP) ദക്ഷിണേഷ്യ മേഖലാ കേന്ദ്രം (CSARC) സ്ഥാപിക്കുന്നതിനുള്ള കൃഷി-കർഷകക്ഷേമ വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് ഉൽപ്പാദനക്ഷമത, വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെന്റ്, മൂല്യവർദ്ധനവ് എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ഭക്ഷ്യ-പോഷകാഹാര സുരക്ഷ, കർഷകരുടെ വരുമാനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയിലെ ഉരുളക്കിഴങ്ങ് മേഖലയ്ക്ക് ഉൽപ്പാദന മേഖല, സംസ്കരണ മേഖല, പാക്കേജിംഗ്, ഗതാഗതം, വിപണനം, മൂല്യ ശൃംഖല മുതലായവയിൽ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. അതിനാൽ, ഈ മേഖലയിലെ വലിയ സാധ്യതകൾ പരിശോധിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമായി, ഉത്തർപ്രദേശിലെ ആഗ്രയിലെ സിംഗനയിൽ അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് കേന്ദ്രത്തിന്റെ (CIP) ദക്ഷിണേഷ്യൻ മേഖലാ കേന്ദ്രം സ്ഥാപിക്കുന്നു. CSARC വികസിപ്പിച്ചെടുത്ത ഉയർന്ന വിളവ് നൽകുന്ന, പോഷകസമൃദ്ധവും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് ഇനങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യൻ മേഖലയിലും ലോകോത്തര ശാസ്ത്ര-നവീകരണത്തിലൂടെ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് മേഖലകളുടെ സുസ്ഥിര വികസനത്തെ ഗണ്യമായി ത്വരിതപ്പെടുത്തും.
***
SK
देशभर के अन्नदाताओं के कल्याण के लिए हम पूरी तरह से प्रतिबद्ध हैं। इसी दिशा में आज हमारी सरकार ने आगरा में इंटरनेशनल पोटैटो सेंटर के साउथ एशिया रीजनल सेंटर की स्थापना को मंजूरी दी है। इससे आलू की पैदावार से जुड़े हमारे किसान भाई-बहनों को काफी लाभ होगा।https://t.co/INdHzaLPML
— Narendra Modi (@narendramodi) June 25, 2025