Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശരത്ചന്ദ്ര ചതോപാധ്യായയുടെ 150-ാം ജന്മവാർഷികത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


പ്രശസ്ത ബംഗാളി എഴുത്തുകാരൻ ശരത്ചന്ദ്ര ചതോപാധ്യായയുടെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. വിഖ്യാത എഴുത്തുകാരനെ അനുസ്മരിച്ച ശ്രീ മോദി, എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും നിരവധി വിദേശ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയ അദ്ദേഹത്തിന്റെ സാഹിത്യകൃതികളുടെ കാലാതീതമായ പ്രാധാന്യത്തെ എടുത്തുപറഞ്ഞു. ശരത്ചന്ദ്ര ചതോപാധ്യായയുടെ രചനകൾ പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ ബംഗാളി സമൂഹത്തിന്റെ, സൂക്ഷ്മവും സംവേദനക്ഷമവുമായ ആവിഷ്കാരം നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

പ്രശസ്ത ബംഗാളി എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ ശരത്ചന്ദ്ര ചതോപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രണാമം.

എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും നിരവധി വിദേശ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയ അദ്ദേഹത്തിന്റെ കൃതികൾ പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ ബംഗാളി സമൂഹത്തിന്റെ, സൂക്ഷ്മമായ ആവിഷ്കാരത്തിന്റെ പേരിൽ ഓർമ്മിക്കപ്പെടുന്നു. സാമൂഹിക പരിഷ്കരണം, സ്ത്രീകളുടെ അവകാശങ്ങൾ, ദേശീയത എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അതുപോലെ തന്നെ ശ്രദ്ധേയമായിരുന്നു.

വരും കാലങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ വായിക്കാൻ കൂടുതൽ യുവാക്കളോട് ഞാൻ ആഹ്വാനം ചെയ്യുന്നു.

প্রখ্যাত বাঙালি লেখক, বহুমুখী প্রতিভার অধিকারী শরৎচন্দ্র চট্টোপাধ্যায়ের ১৫০তম জন্মবার্ষিকীতে জানাই বিনম্র শ্রদ্ধাঞ্জলি।

ভারতের সমস্ত ভাষায় এবং একাধিক আন্তর্জাতিক ভাষায় অনূদিত তাঁর সাহিত্যকর্মগুলি উনিশ শতকের ভারত, বিশেষ করে গ্রামীণ অঞ্চলের বাঙালি সমাজকে সঠিকভাবে চিত্রিত করার জন্য স্মরণীয় হয়ে রয়েছে। সামাজিক সংস্কার, নারী অধিকার এবং জাতীয়তাবাদের প্রতি তাঁর দায়বদ্ধতাও সমানভাবে স্মরণীয়।

আগামী দিনের তরুণ-তরুণীকে আমি আরও বেশি করে তাঁর রচনা পড়ার জন্য আহ্বান জানাচ্ছি।

***

SK