Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവും വിദഗ്ധമായി കൈകാര്യം ചെയ്യപ്പെടുന്നതുമായ സ്ഥാപനമായി ഇന്ത്യൻ തപാൽ വകുപ്പ് മാറിയതിനെക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ഇന്ത്യൻ തപാൽ വകുപ്പ് ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവും പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നതുമായ സ്ഥാപനമായി മാറിയതിനെക്കുറിച്ച് വ്യക്തമാക്കുന്ന ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ലോജിസ്റ്റിക്സ്, ധനകാര്യ സേവനങ്ങൾ, പൗരകേന്ദ്രീകൃത സേവനങ്ങൾ എന്നിവയിലുടനീളം ഡിജിറ്റൽ ശേഷികൾ സമർത്ഥമായി ഉപയോഗിച്ച് ഇന്ത്യൻ തപാൽ വകുപ്പ് തങ്ങളുടെ വിശാലമായ ശൃംഖലയെ ശക്തിപ്പെടുത്തുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“ഇന്ത്യൻ തപാൽ വകുപ്പ് ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവും പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നതുമായ സ്ഥാപനമായി മാറിയതിനെക്കുറിച്ച് ശ്രീ @JM_Scindia ഈ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. ലോജിസ്റ്റിക്‌സ്, ധനകാര്യ സേവനങ്ങൾ, പൗരകേന്ദ്രീകൃത സേവനങ്ങൾ എന്നിവയിലുടനീളം ഡിജിറ്റൽ ശേഷികൾ സമർത്ഥമായി ഉപയോഗിച്ച് ഇന്ത്യൻ തപാൽ വകുപ്പ് തങ്ങളുടെ വിശാലമായ ശൃംഖലയെ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒപ്പം, ‘ഡാക് സേവ, ജനസേവ’ എന്ന ലക്ഷ്യത്തോടെ ജനവിശ്വാസമാർജ്ജിച്ച പൊതുസേവന പാരമ്പര്യം അത് തുടർന്നുപോരുകയും ചെയ്യുന്നു.”

 

-SK-