Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ സംശുദ്ധ ഊർജ്ജ പരിവർത്തനത്തിൽ സൗരോർജ്ജത്തിനുള്ള പങ്കിനെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


ഇന്ത്യയുടെ സംശുദ്ധ ഊർജ്ജ പരിവർത്തനം എങ്ങനെ വേഗത്തിലാകുന്നുവെന്നും, രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സൗരോർജ്ജം എങ്ങനെ കൂടുതൽ നിർണായക പങ്കുവഹിക്കുന്നുവെന്നും പ്രതിപാദിക്കുന്ന, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി- ശ്രീ മൈക്ക് ബ്ലൂംബെർഗ് എന്നിവരുടെ സംയുക്തമായി തയ്യാറാക്കിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. പുനരുപയോഗ ഊർജ്ജത്തിന്റെ വളർച്ച, പുരപ്പുറ  സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപനം, ഊർജ്ജ സംഭരണ-പ്രസരണ മേഖലകളിലെ നിക്ഷേപം എന്നിവയെക്കുറിച്ച് ഈ ലേഖനം എടുത്തുകാട്ടുന്നു. ഈ മാറ്റം വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും എങ്ങനെ സഹായിക്കുന്നുവെന്നും ഇതിൽ വിവരിക്കുന്നു.

ശ്രീ മോദി ‘X’-ൽ ഇങ്ങനെ കുറിച്ചു:

ഇന്ത്യയുടെ ശുദ്ധ ഊർജ്ജ പരിവർത്തനം വേഗത്തിലായിക്കൊണ്ടിരിക്കുകയാണ്; രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സൗരോർജ്ജം വർദ്ധിച്ചുവരുന്ന പങ്കാണ് വഹിക്കുന്നത്.

പുനരുപയോഗ ഊർജ്ജത്തിന്റെ വളർച്ച, പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപനം, ഊർജ്ജ സംഭരണ-പ്രസരണ മേഖലകളിലെ നിക്ഷേപം എന്നിവയെക്കുറിച്ച് ശ്രീ @MikeBloomberg ഉം കേന്ദ്രമന്ത്രി ശ്രീ @JoshiPralhad ഉം എഴുതുന്നു.

ഈ മാറ്റം വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും എങ്ങനെ സഹായിക്കുന്നുവെന്ന് അവർ എടുത്തുകാട്ടുന്നു.

 

-SK-