Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ചതിന്, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രധാനമന്ത്രി ശ്രീ. അബി അഹമ്മദ് അലിക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി


ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ഊഷ്മളമായ ആശംസകൾ അറിയിച്ചതിന്, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ പ്രധാനമന്ത്രി ശ്രീ. അബി അഹമ്മദ് അലിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നന്ദി അറിയിച്ചു.

ഒരു തവണ കൂടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് പ്രധാനമന്ത്രി തന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ എത്യോപ്യയിലേക്ക് നടത്തിയ സന്ദർശനവും ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയും ശ്രീ. മോദി സ്നേഹപൂർവ്വം അനുസ്മരിച്ചു. എത്യോപ്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തെ ഇന്ത്യ വലിയരീതിയിൽ വിലമതിക്കുന്നുവെന്നും, സഹകരണവും സൗഹൃദവും കൂടുതൽ ദൃഢമാക്കുന്നതിന് അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ മോദി ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ കുറിച്ചു:

“പ്രധാനമന്ത്രി അബി അഹമ്മദ് അലി, താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. ഒരു തവണ കൂടി അധികാരമേറ്റെടുത്തതിൽ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

കഴിഞ്ഞ ഡിസംബറിൽ എത്യോപ്യയിലേക്ക് നടത്തിയ സന്ദർശനവും ന്യൂഡൽഹിയിൽ വെച്ച് നമ്മൾ തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയും ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. എത്യോപ്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തെ ഇന്ത്യ വലിയരീതിയിൽ വിലമതിക്കുന്നു; നമ്മുടെ സഹകരണവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി താങ്കളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@AbiyAhmedAli”

 

***

SK