പിഎം ഇന്ത്യ
ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ അവസരത്തിൽ ഊഷ്മളമായ ആശംസകളും സ്നേഹനിർഭരമായ വാക്കുകളും പങ്കുവെച്ച ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി കമലാ പെർസാദ്-ബിസെസ്സറിനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.
ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശ്രീ മോദി ‘X’-ൽ ഇങ്ങന കുറിച്ചു:
“പ്രധാനമന്ത്രി കമലാ പെർസാദ്-ബിസെസ്സർ, താങ്കളുടെ ഊഷ്മളമായ ആശംസകൾക്കും സ്നേഹനിർഭരമായ വാക്കുകൾക്കും നന്ദി. ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
@PM_Kamla”
Thank you, Prime Minister Kamla Persad-Bissessar, for your warm wishes and kind words. The friendship between India and Trinidad and Tobago continues to scale new heights. We look forward to strengthening our partnership in the years to come. @PM_Kamla
— Narendra Modi (@narendramodi) October 8, 2026
****
SK