Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളും സാമൂഹിക-സാമ്പത്തിക നീതി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും എടുത്തുകാണിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


ഇന്ത്യൻ ഭരണഘടനയുടെയും ഭരണഘടനാ നിർമ്മാണ സഭയുടെയും സവിശേഷതകളും, ഇന്ത്യൻ ഭരണഘടന തന്റെ ജീവിതയാത്രയുടെ അവിഭാജ്യ ഘടകമായിരിക്കുന്നത് എങ്ങനെയെന്നും എടുത്തുകാണിക്കുന്ന, താൻ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

സാമൂഹികവും സാമ്പത്തികവുമായ നീതി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഈ ലേഖനത്തിൽ എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:

“ഈ ലേഖനത്തിൽ, ഞാൻ താഴെ പറയുന്ന കാര്യങ്ങൾ എടുത്തുകാണിക്കുന്നു:

നമ്മുടെ ഭരണഘടനയുടെയും ഭരണഘടനാ നിർമ്മാണ സഭയുടെയും സവിശേഷതകൾ.

ഇന്ത്യൻ ഭരണഘടന എന്റെ ജീവിതയാത്രയുടെ അവിഭാജ്യ ഘടകമായിരിക്കുന്നത് എങ്ങനെയാണ്.

എൻ.ഡി.എ ഗവൺമെൻറ്  ഭരണഘടനയെ ശക്തിപ്പെടുത്തിയ വിധം.

സാമൂഹികവും സാമ്പത്തികവുമായ നീതി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ.

ഇവയും എടുത്തുകാണിച്ചിട്ടുണ്ട്:

5 പതിറ്റാണ്ടോളം രാജ്യം ഭരിച്ചവർ ഭരണഘടനയെ എങ്ങനെയാണ് ചവിട്ടിമെതിച്ചത്.

ഒരു പാർട്ടി ‘വിരോധ് പക്ഷ’ത്തിൽ (പ്രതിപക്ഷം) നിന്ന് ‘അവരോധ് പക്ഷ’ത്തിലേക്ക് (തടസ്സവാദികൾ) എങ്ങനെയാണ് അധഃപതിച്ചത്.”

 

English – nm-4.com/PxXR6o

हिन्दी – nm-4.com/HbHegQ”

 

 

***

SK