Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വെനീസ് ആർട്ട് ബിനാലെയിൽ മികച്ച ദേശീയ പവലിയനുള്ള പ്രശസ്തമായ വിസിറ്റേഴ്സ് ലയൺ പുരസ്കാരം ഇന്ത്യൻ പവലിയൻ നേടിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


വെനീസ് ആർട്ട് ബിനാലെയിൽ മികച്ച ദേശീയ പവലിയനുള്ള പ്രശസ്തമായ വിസിറ്റേഴ്സ് ലയൺ പുരസ്കാരം ഇന്ത്യൻ പവലിയൻ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിക്കുകയും ഇത് ഇന്ത്യയുടെ കലാ-സാംസ്കാരിക ലോകത്തിന് അഭിമാനകരമായ നിമിഷമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി;

“ഇന്ത്യയുടെ കലാ-സാംസ്കാരിക ലോകത്തിന് ഇതൊരു അഭിമാന നിമിഷമാണ്!
വെനീസ് ആർട്ട് ബിനാലെയിലെ ഇന്ത്യൻ പവലിയൻ മികച്ച ദേശീയ പവലിയനുള്ള പ്രശസ്തമായ വിസിറ്റേഴ്സ് ലയൺ പുരസ്കാരം നേടിയതിൽ അതിയായ സന്തോഷമുണ്ട്.

ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമ്മുടെ കലാകാരന്മാർ കലാലോകത്തേക്ക് പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരികയാണ്.

കലാരംഗത്തേക്ക് കടന്നുവരാനും പുതിയ സർഗ്ഗാത്മക ചക്രവാളങ്ങൾ തേടാനും ഈ നേട്ടം കൂടുതൽ യുവ ഇന്ത്യക്കാർക്ക് പ്രചോദനമാകട്ടെ.”

-SK-