Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക റേഡിയോ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


ലോക റേഡിയോ ദിനത്തില്‍ റേഡിയോയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും, റേഡിയോ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘ലോക റേഡിയോ ദിനത്തില്‍ ആശംസകള്‍. എല്ലാ റേഡിയോ പ്രേമികളെയും റേഡിയോ വ്യവസായത്തില്‍ പ്രവര്‍ത്തിച്ച് ഈ മാധ്യമത്തെ സജീവവും ചടുലവുമായി നിലനിര്‍ത്തുന്നവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ആശയവിനിമയം, പഠനം, വാര്‍ത്താവിനിമയം എന്നിവയ്ക്കുള്ള വിസ്മയകരമായ മാര്‍ഗമാണ് റേഡിയോ. എന്റെ സ്വന്തം ‘മന്‍ കി ബാത്ത്’ എന്നെ ഇന്ത്യയിലൊട്ടാകെയുള്ള ജനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

മന്‍ കി ബാത്തിന്റെ എല്ലാ എപ്പിസോഡുകളും ഇവിടെ കേള്‍ക്കാം- narendramodi.in/mann-ki-baat, പ്രധാനമന്ത്രി പറഞ്ഞു.