Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ സമ്മേളനം: സമാനമനസ്‌കരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ സമ്മേളനം: സമാനമനസ്‌കരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പാരീസില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനുമുന്നോടിയായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ത്യയുടേതിന് സമാനമായ ആശയങ്ങള്‍ പങ്കുവെക്കുന്ന വികസ്വര രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധി സംഘത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനമുയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് വേണ്ടത്ര അറിവുള്ള ലോക രാഷ്ട്രങ്ങളെ കാലാവസ്ഥാ നീതിയുടെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വികസനവും വളര്‍ച്ചയും പ്രകൃതിയുടെ ശത്രുക്കളാണെന്നും അതിനുവേണ്ടി പരിശ്രമിക്കുന്നവര്‍ കുറ്റക്കാരാണെന്നുമുള്ള തരത്തില്‍ ചില വിഭാഗങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളെ ചെറുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങള്‍ പരിസ്ഥിതിയുടെ ശത്രുക്കളല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ലോകമൊട്ടാകെ ഒരു ഏകീകൃത സ്‌കൂള്‍ സിലബസ് രൂപീകരിക്കണമെന്നും യുവതലമുറക്ക് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ പൊതുവായ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കാന്‍ ഇതു സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര വനം, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പ് മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേക്കറും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.