പിഎം ഇന്ത്യ
2017- 18 സാമ്പത്തിക വര്‍ഷം കര്‍ഷകര്‍ക്കുള്ള വായ്പയുടെ പലിശഇളവ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. കേവലം 4 ശതമാനം പലിശ നിരക്കില്‍ 3 ലക്ഷം രൂപ വരെ ഒരു വര്‍ഷത്തിനകം തിരിച്ചടയ്ക്കാവുന്ന തരത്തിലുള്ള വായ്പ ലഭ്യമാക്കാന്‍ കര്‍ഷകരെ സഹായിക്കും. ഇതിലേയ്ക്കായി കേന്ദ്ര ഗവണ്മെന്റ് 20,339 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
പൊതു മേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍ എന്നിവയ്ക്ക് തങ്ങളുടെ സ്വന്തം ഫണ്ടില്‍ നിന്നും നല്കുന്ന വായ്പകള്‍ക്കും, സഹകരണ ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍ എന്നിവയ്ക്ക് പുനര്‍വായ്പ നല്‍കുന്നതിനായി നബാര്‍ഡിനും ഗവണ്മെന്റ് വായ്പ പലിശ ഇളവ് നല്‍കും.
നബാര്‍ഡും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് നടപ്പിലാക്കുന്ന പലിശയിളവ് പദ്ധതി ഒരു വര്‍ഷത്തേക്ക് തുടരും.
രാജ്യത്തെ കാര്‍ഷികോല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന തിന് താഴെ തട്ടിലുള്ള കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
1) 2017-18 ല്‍ 3 ലക്ഷം രൂപവരെ ഹ്രസ്വകാല കാര്‍ഷിക വായ്പ എടുക്കുന്ന കര്‍ഷകരില്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന എല്ലാവര്ക്കും ഒരു വര്‍ഷത്തേയ്ക്ക് 5 ശതമാനം പലിശ ഇളവ് നല്‍കും. ഫലത്തില്‍ കര്‍ഷകര്‍ക്ക് 4% പലിശ മാത്രം നല്കിയാല് മതിയാകും. കര്‍ഷകര്‍ക്ക് സമയത്ത് വായ്പ തിരിച്ചടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പ എടുക്കുന്ന കര്‍ഷകര്‍ 5% ശതമാനത്തിനു പകരം 2 ശതമാനത്തിന്റെ പലിശയിളവിന് മാത്രമേ അര്‍ഹതയുണ്ടാകൂ.
2) 2017-18 ല്‍ പലിശ ഇളവ് നല്‍കുന്നതിന് കേന്ദ്ര ഗവണ്മെന്റ് 20339 കോടി രൂപ നല്‍കും.
3) വിളവെടുപ്പിനുശേഷം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ 9% നിരക്കില്‍ വായ്പയെടുക്കേണ്ടിവരുന്ന ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ആശ്വാസം നല്കാന് 2 ശതമാനം പലിശയിളവ് ലഭ്യമാക്കും. ഫലത്തില്‍ ആറ് മാസ കാലത്തേയ്ക്ക് 7 ശതമാനമായിരിക്കും അവരുടെ പലിശ നിരക്ക്.
4) പ്രകൃതി ദുരന്തങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്കാന് പുനക്രമീകരിച്ച തുകയില്‍ ആദ്യ വര്‍ഷം ഗവണ്മെന്റ് 2 ശതമാനം പലിശയിളവ് നല്‍കും.
5) ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്ക് 2 ശതമാനം പലിശയിളവ് മാത്രമേ ലഭിക്കൂ.
പ്രധാന നേട്ടങ്ങള്‍
കാര്‍ഷിക മേഖലയില്‍ ഉയര്‍ന്ന ഉത്പാദനക്ഷമതയും മൊത്തത്തിലുള്ള ഉല്‍പ്പാദനവും കൈവരിക്കുന്നതില്‍ വായ്പ ഒരു നിര്‍ണ്ണായക ഘടകമാണ്. വിളവെടുപ്പിന് മുമ്പും പിന്‍പുമുള്ള കര്‍ഷകരുടെ ഹ്രസ്വകാല വായ്പ ഇളവ് മൂലം ഉണ്ടാകുന്ന ബാദ്ധ്യതകള്‍ നേരിടുന്നതിന് 20,339 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. രാജ്യത്തെ കര്‍ഷകരുടെ സുപ്രധാന ആവശ്യമായിരുന്നു ഇത്.
വ്യവസ്ഥാപിതമായ കേന്ദ്രങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാകുന്നത് കര്‍ഷകരെ മറ്റു കേന്ദ്രങ്ങളില്‍ നിന്ന് കൊള്ളപലിശയ്ക്ക് പണം കടം വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും.
പ്രധാനമന്ത്രി ഫസല്‍ ബിമാ യോജനയുടെ പരിരക്ഷ കാര്‍ഷിക വായ്പകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രണ്ട് പദ്ധതികളും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
കര്‍ഷകര്‍ക്ക് ആദായകരമായ വില ലഭിക്കാനായി വിപണി പരിഷ്കരിക്കുകയെന്നത് ഗവണ്മെന്റിന്റെ പ്രധാന ഉദ്യമങ്ങളിലൊണ്. മുമ്പുണ്ടായിരുന്ന കാര്‍ഷികോല്‍പ്പന്ന വിപണിക്ക് പകരം 2016 ഏപ്രിലില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോറത്തിലൂടെയുള്ള ദേശീയ ഇലക്ട്രോണിക് കാര്‍ഷിക വിപണി (ഇ-നാം) കൊണ്ടുവന്നു. ഇ-നാമില്‍ മത്സരാടിസ്ഥാനത്തില്‍ വില നിര്‍ണ്ണയിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഗുണകരമായ തരത്തിലുള്ള വില ഉറപ്പിക്കാം.
ഓണ്‍ലൈന്‍ വ്യാപാരത്തിന് കര്‍ഷകരോട് ആവശ്യപ്പെടുന്നതോടൊപ്പം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ അംഗീകൃത പണ്ടകശാലകള്‍ വിനിയോഗിക്കാനും ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംഭരിക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകളായ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 6 മാസത്തേയ്ക്ക് പലിശ നിരക്കില്‍ 2 ശതമാനം ഇളവ് ലഭിക്കും. വിപണി ഉഷാറാകുന്ന വേളയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും കുറഞ്ഞ വിലയ്ക്ക് വിറ്റഴക്കാനും കര്‍ഷകരെ ഇത് സഹായിക്കും. അതിനാല്‍ ചെറുകിട നാമമാത്ര കര്‍ഷകര്‍ തങ്ങുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സാധുവാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിന് വിത്ത് പാകല്‍ മുതല്‍ വിപണിയിലെ വിറ്റഴിക്കല്‍ വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളുന്ന നിരവധി പുതിയ സംരംഭങ്ങള്‍ക്കാണ് ഗവണ്മെന്റ് തുടക്കം കുറിച്ചിട്ടുള്ളത്. സേയില്‍ ഹെല്‍ത്ത് കാര്‍ഡ്, വിത്ത് വളം എന്നിവയുടെ കൈകാര്യം ചെയ്യല്‍, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയിലെ ഓരോ തുള്ളിക്കും കൂടുതല്‍ വിള പദ്ധതി, പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, ഇ-നാം തുടങ്ങിയ ഗവണ്മെന്റിന്റെ എല്ലാ പദ്ധതികളെയും സഹായിക്കുന്നതാണ് വ്യവസ്ഥാപിത കേന്ദ്രങ്ങളില്‍ നിന്നുള്ള വായ്പ.