പിഎം ഇന്ത്യ
ഇന്ത്യ-കമ്പോഡിയ വിനോദസഞ്ചാര സഹകരണ ധാരണാപത്രത്തില്‍ ഒപ്പിടുതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അനുമതി നല്കി. 2015 സെപ്റ്റംബര്‍ 16 ന്, ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ കമ്പോഡിയ സന്ദര്‍ശനത്തിനിടെയാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചത്. വിനോദസഞ്ചാര രംഗത്തെ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുക, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറുക, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കിടയിലെ സഹകരണം പ്രോത്സാഹിപ്പിക്കുക, മാനവവിഭവശേഷി വികസന സഹകരണത്തിനായി പരിപാടികള്‍ സംഘടിപ്പിക്കുക, വിനോദസഞ്ചാര രംഗത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, യാത്രാ മേളകളിലും, പ്രദര്‍ശനങ്ങളിലും പരസ്പരം പങ്കെടുക്കുക, സുരക്ഷിതവും, സുസ്ഥിരവുമായ വിനോദസഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുക മുതലായ ലക്ഷ്യങ്ങളോടെയാണ് ധാരണാപത്രം ഒപ്പിടുന്നത്.