Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ ബഹിരാകാശ സാങ്കേതികവിദ്യാ സഹകരണത്തിന് അനുമതി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ബഹിരാകാശ സാങ്കേതിവിദ്യാ സഹകരണം സംബന്ധിച്ച ധാരണാപത്രം വിലയിരുത്തി. സമാധാനാവശ്യങ്ങള്‍ക്ക് ബഹിരാകാശത്തെ ഉപയോഗിക്കുന്നതിനുള്ള പര്യവേഷണത്തിലാണ് സഹകരണം. 2017 മേയ് 11നും 22നും യഥാക്രമം ബാംഗ്ലൂരിലും ഹേഗിലും വച്ചാണ് ധാരണാപത്രം ഒപ്പിട്ടത്.

ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനമുള്‍പ്പെടെയുള്ളവയിലെ പ്രയോഗം, ഉപഗ്രഹ ആശയവിനിമയം, ഉപഗ്രഹാടിസ്ഥാനത്തിലുള്ള ഗതിനിയന്ത്രണം, ബഹിരാകാശ ശാസ്ത്രം, ഗ്രഹപര്യവേഷണം എന്നിവയ്‌ക്കൊക്കെ ഈ ധാരണാപത്രം സഹായകമാകും. ബഹിരാകാശ പേടകത്തിന്റെയും ബഹിരാകാശ വ്യവസ്ഥ, ഭൂമിയിലെ വ്യവസ്ഥ, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലൊക്കെ ഇത് ഉപയോഗിക്കാം. ഇതൊക്കെയാണ് ഈ ധാരണാപത്രം കൊണ്ടുള്ള ഗുണഫലങ്ങള്‍.

ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബഹിരാകാശ വകുപ്പ്/ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഡി.ഒ.എസ്./ഐ.എസ്.ആര്‍.ഒ) എന്നിവിടങ്ങളില്‍ നിന്നും നെതര്‍ലന്‍ഡ്‌സിലെ സ്‌പെയ്‌സ് ഓഫീസില്‍(എന്‍.എസ്.ഒ) നിന്നും അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു കര്‍മ്മസമിതി രൂപീകരിക്കും. ഈ സമിതിയായിരിക്കും ധാരണാപത്രത്തിന്റെ നടത്തിപ്പും സമയഘടനയുള്‍പ്പെടെയുള്ള കര്‍മ്മപദ്ധതിയ്ക്കും രൂപം നല്‍കുക. ഇത് ഭൂമിയുടെ വിദൂര സംവേദമേഖല, ഉപഗ്രഹ ആശയവിനിമയം, ഉപഗ്രഹ ഗതിനിയന്ത്രണം, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പര്യവേഷണം എന്നീ മേഖലകളിലെ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റെ പ്രയോഗത്തിനുമുള്ള സാദ്ധ്യതകള്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കും.

മനുഷ്യ നന്മയ്ക്കായി ബഹിരാകാശ സാങ്കേതികവിദ്യകളുടേയും പ്രയോഗത്തിന്റെയും മേഖലയില്‍ സംയുക്ത കര്‍മ്മപദ്ധതി വികസിപ്പിക്കുന്നതിന് ഈ ധാരണാപത്രം സഹായകരമാകും. അതിലൂടെ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രദേശങ്ങളള്‍ക്കും ഇതിലൂടെ ഗുണം ലഭിക്കും.