പിഎം ഇന്ത്യ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നതിനായി ഇന്ത്യന്‍ സൊസൈറ്റീസ് റജിസ്ട്രേഷന് ആക്റ്റ് 1860 പ്രകാരം റജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയായി മുന്‍നിര സാശ്രയ പരീക്ഷാ സ്ഥാപനം രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി.
സവിശേഷതകള്‍:
എന്‍.ടി.എ. ആദ്യഘട്ടത്തില്‍ നിലവില്‍ സി.ബി.എസ്.ഇ. നടത്തിവരുന്ന പ്രവേശന പരീക്ഷകള്‍ നടത്തും.
പ്രവര്‍ത്തനം മെച്ചപ്പെടുന്ന മുറയ്ക്ക് മറ്റു പരീക്ഷകളുടെ നടത്തിപ്പ് ക്രമേണ ഏറ്റെടുക്കും.
മത്സരാര്‍ഥികള്‍ക്ക് ഏറ്റവും മികവു പുലര്‍ത്താന്‍ അവസരമൊരുക്കിക്കൊണ്ടു പ്രവേശന പരീക്ഷകള്‍ ഒരു വര്‍ഷം രണ്ടു തവണ നടത്തും.
ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് സബ്-ജില്ലാ, ജില്ലാതലങ്ങളില്‍ പരമാവധി കേന്ദ്രങ്ങള്‍ തുടങ്ങും. ഇവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കുകയും ചെയ്യും.
ഘടന:
എം.എച്ച്.ആര്.ഡി. നിയമിക്കുന്ന പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനായിരിക്കും എന്‍.ടി.എയുടെ അധ്യക്ഷന്‍.
ഗവണ്മെന്റ് നിയോഗിക്കുന്ന സി.ഇ.ഒ. ആയിരിക്കും ഡയറക്ടര്‍ ജനറല്‍.
പ്രവേശന പരീക്ഷ ഉപയോഗപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുട പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ഉണ്ടായിരിക്കും.
ഡയറക്ടര്‍ ജനറലിനെ സഹായിക്കാന്‍ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒമ്പതു വിഭാഗങ്ങള്‍ ഉണ്ടായിരിക്കും.
സാമ്പത്തിക കാര്യം:
പ്രവര്‍ത്തനം ആരംഭിക്കാനായി ആദ്യവര്‍ഷം ഇന്ത്യാ ഗവണ്മെന്റ് ഒറ്റത്തവണ ഗ്രാന്റായി 25 കോടി രൂപ നല്‍കും. തുടര്‍ന്നു സ്ഥാപനം സാമ്പത്തിക സ്വാശ്രയത്വം നേടും.
നേട്ടങ്ങള്‍:
എന്‍..ടി.എ. രൂപീകരിക്കുന്നതു വിവിധ പ്രവേശന പരീക്ഷകള്‍ എഴുതുന്ന 40 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകും. സി.ബി.എസ്.ഇ., എ.ഐ.സി.ടി.ഇ. തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു പ്രവേശന പരീക്ഷ നടത്തേണ്ടുന്ന ചുമതല ഒഴിഞ്ഞുകിട്ടുകയും വിശ്വാസ്യത വര്‍ധിക്കുകയും വിദ്യാര്‍ഥികളുടെ കഴിവു വിലയിരുത്തുന്ന രീതി മെച്ചപ്പെടുത്തകയും ചെയ്യും.