Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിലാസ്പൂരില്‍ പുതിയ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി


പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനക്കു കീഴില്‍ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ പുതിയ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 1351 കോടി രൂപയാണ് പദ്ധതി ചെലവ്.

പ്രധാന സവിശേഷതകള്‍:
• പുതിയ എയിംസ് 48 മാസം കൊണ്ട് പൂര്‍ത്തീകരിക്കും. ഇതില്‍ 12 മാസം നിര്‍മാണമാരംഭിക്കുന്നതിനുമുമ്പുള്ള ഘട്ടമാണ്. 30 മാസം നിര്‍മ്മാണ ഘട്ടവും 6 മാസം കമ്മീഷനിംഗ് ഘട്ടവുമാണ്.
• ഈ എയിംസില്‍ 750 കിടക്കകളുള്ള ആശുപത്രിയും ട്രോമ കെയര്‍ സൗകര്യങ്ങളുമുണ്ടാകും.
• പ്രതിവര്‍ഷം 100 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാവുന്ന മെഡിക്കല്‍ കോളേജ് സ്ഥാപനത്തിലുണ്ടാകും.
• പ്രതിവര്‍ഷം 60 ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും.
• ന്യൂഡല്‍ഹിയിലെ എയിംസിന്റേതിനു സമാനമായ രീതിയില്‍ റെസിഡെന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, അനുബന്ധ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ ഇവിടെയുണ്ടാവും.
• ഈ ആശുപത്രിയില്‍ 20 സ്‌പെഷ്യാലിറ്റി/ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും 15 ഓപ്പറേഷന്‍ തീയേറ്ററുകളുമുണ്ടാവും.
• പരമ്പരാഗത സമ്പ്രദായത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിന് 30 കിടക്കകളുള്ള ആയുഷ് വകുപ്പ് ആശുപത്രിയിലുണ്ടാവും.

സ്വാധീനം
പുതിയ എയിംസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതോടൊപ്പം മേഖലയില്‍ വലിയ അളവില്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും സൃഷ്ടിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ നിര്‍മ്മിച്ച പ്രാഥമിക, സെക്കന്‍ഡറി ആരോഗ്യ കേന്ദ്രങ്ങളില്‍ ഇവരുടെ സേവനം വിനിയോഗിക്കാനാവും.

പശ്ചാത്തലം
ഈ പദ്ധതിക്കു കീഴില്‍ ഭുവനേശ്വര്‍, ഭോപ്പാല്‍, റായ്പൂര്‍, ജോധ്പൂര്‍, ഋഷികേശ്, പട്‌ന എന്നിവിടങ്ങളില്‍ എയിംസ് സ്ഥാപിച്ചു കഴിഞ്ഞു. റായ് ബറേലിയില്‍ എയിംസിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ 2015 ല്‍ നാഗ്പൂര്‍ (മഹാരാഷ്ട്ര), കല്യാണി (പശ്ചിമ ബംഗാള്‍) ഗുണ്ടൂരിലെ മംഗളഗിരി (ആന്ധ്രാ പ്രദേശ്) എന്നിവിടങ്ങളിലും 2016 ല്‍ ഭട്ടിന്‍ഡയിലും ഗൊരഖ്പൂരിലും അസമിലെ കാംരൂപിലും എയിംസ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നു.