Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി 2018 ജൂണ്‍ 23 ന് മധ്യപ്രദേശ് സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ജൂണ്‍ 23 ന് മധ്യപ്രദേശ് സന്ദര്‍ശിക്കും.

ഇന്‍ഡോറില്‍ നടക്കുന്ന മധ്യപ്രദേശ് ഷെഹരി വികാസ് മഹോത്സവ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. സംസ്ഥാനത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലായി നാലായിരം കോടിയിലധികം രൂപ ചെലവ് വരുന്ന വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി റിമോര്‍ട്ട് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതി, നഗര കുടിവെള്ള പദ്ധതികള്‍, നഗര ഖരമാലിന്യ പരിപാലനം, നഗര ശുചീകരണം, നഗര ഗതാഗതം, നഗരം മോടിപിടിപ്പിക്കല്‍ മുതലായവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇതിലുള്‍പ്പെടും.

2018 ലെ സ്വച്ഛ് സര്‍വ്വേക്ഷന്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി ഇതിന്റെ മത്സര ഫലങ്ങളുടെ ഡാഷ്‌ബോര്‍ഡും ഉദ്ഘാടനം ചെയ്യും. വൃത്തിയുള്ള നഗരങ്ങള്‍, മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനങ്ങള്‍ മുതലായവ പ്രധാനമന്ത്രിയില്‍ നിന്ന് പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കും. ശുചീകരണവുമായി ബന്ധപ്പെട്ട ഒരു പുതിയ ആശയം, ഒരു പുതിയ ശീലം എന്നിവയ്ക്ക് പുറമെ ഒരു ശുചിത്വ സംരംഭകനും പുരസ്‌ക്കാരം ലഭിക്കും.

അതിന് മുന്നോടിയായി പ്രധാനമന്ത്രി രാജ്ഗഢില്‍ മോഹന്‍പുര പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഈ പദ്ധതി രാജ്ഗഢ് ജില്ലയിലെ കൃഷി സ്ഥലങ്ങള്‍ക്ക് ജലസേചന സൗകര്യമൊരുക്കും. ഈ പ്രദേശത്തെ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളവും പദ്ധതി പ്രദാനം ചെയ്യും. വിവിധ കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.